സരോവരം സംഭവം: വര്‍ഗീയ പ്രചാരണം നടത്തിയതിന് അലി അക്ബറിനെതിരേ പരാതി

നടുവണ്ണൂര്‍ സ്വദേശി മുഹമ്മദ് ജാസിമിനെയാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്. അതേസമയം, കുട്ടികള്‍ തമ്മില്‍ പ്രണയും ഉണ്ടായിരുന്നെന്നും ലൗ ജിഹാദ് ആരോപണം കേസ് വഴി തിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ജാസിമിന്റെ ബന്ധുക്കള്‍ പറഞ്ഞു.

Update: 2019-09-26 14:50 GMT

കോഴിക്കോട്: നടുവണ്ണൂരില്‍ പീഡന പരാതിയെ തുടര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ വര്‍ഗീയ പ്രചാരണം നടത്തിയ ബിജെപി നേതാവ് അലി അക്ബറിനെതിരേ പരാതി. അലി അക്ബര്‍ വര്‍ഗീയ പ്രചരണം നടത്തുന്നതായി ചൂണ്ടിക്കാട്ടി സോളിഡാരിറ്റി യൂത്ത് മുവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഉമ്മര്‍ ആലത്തൂരാണ് പരാതി നല്‍കിയത്. കോഴിക്കോട് നടക്കാവ് പോലിസിലാണ് പരാതി നല്‍കിയത്.

പെണ്‍കുട്ടിയെ പ്രണയം നടിച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് പ്രാഥമികാന്വേഷണം മാത്രമാണ് ആരംഭിച്ചിട്ടുള്ളത്. എന്നാല്‍ സംഭവത്തില്‍ ലൗ ജിഹാദ് ആരോപിച്ച് മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലും കലാപം സൃഷ്ടിക്കുന്ന വിധത്തിലും ആസൂത്രിതമായ വ്യാജപ്രചരണങ്ങളാണ് നടക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.

നടുവണ്ണൂര്‍ സ്വദേശി മുഹമ്മദ് ജാസിമിനെയാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്. അതേസമയം, കുട്ടികള്‍ തമ്മില്‍ പ്രണയും ഉണ്ടായിരുന്നെന്നും ലൗ ജിഹാദ് ആരോപണം കേസ് വഴി തിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ജാസിമിന്റെ ബന്ധുക്കള്‍ പറഞ്ഞു.

Tags:    

Similar News