2020ല്‍ പിതാവിന് ബലിയിട്ട അലി അക്ബര്‍ 2021 ഡിസംബറില്‍ ഇസ്‌ലാം മതം ഉപേക്ഷിച്ചെന്ന്; കണക്കിന് ട്രോളി സോഷ്യല്‍ മീഡിയ
ഇസ്‌ലാം ഉപേക്ഷിച്ച് ഭാരതീയ ദര്‍ശനത്തിലേക്ക് പോവുകയാണെന്നും അലി അക്ബര്‍ വീഡിയോ ക്ലിപ്പില്‍ വികാര ഭരിതനായപോലെ പ്രഖ്യാപിച്ചിരുന്നു
കോഴിക്കോട്: 2020ല്‍ കര്‍ക്കിടക വാവു ദിനത്തില്‍ പിതാവിന്റെ ആത്മാവിന് മോക്ഷം കിട്ടാന്‍ ഹിന്ദു വിശ്വാസപ്രകാരം ബലിയിട്ട അലി അക്ബര്‍ 2021 ഡിസംബറില്‍ ഇസ്‌ലാം ഉപേക്ഷിച്ചെന്നു പ്രഖ്യാപിച്ചതിനെ കണക്കിന് ട്രോളി സോഷ്യല്‍ മീഡിയ. ഇസ്‌ലാം മതം ഉപേക്ഷിച്ചെന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ച് ആളാകാന്‍ ശ്രമിച്ച അലി അക്ബറിനെ പൊളിച്ചടുക്കിയാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍. 'കഴിഞ്ഞ ദിവസം ഇസ്‌ലാം ഉപേക്ഷിച്ച അലി അക്ബറിന്റെ ഭാര്യയുടെ പേര് ലൂസിയാമ. 2020 കര്‍ക്കിട വാവില്‍ അച്ചന് ബലിയിട്ട ഈ അക്ബര്‍ ഇപ്പോള്‍ ഇസ്‌ലാം വിട്ടുപോലും' തുടങ്ങിയ പോസ്റ്റുകളാണ് അലി അക്ബറിനെ കളിയാക്കിക്കൊണ്ട് ഇട്ടിരിക്കുന്നത്. ഇതര മതക്കാരിയായ ഭാഗ്യയോടൊത്ത് മത രഹിത ജീവിതം നയിക്കുന്ന അലി അക്ബര്‍ മാധ്യമ ശ്രദ്ധ നേടാനായി മാത്രമാണ് മതം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത് എന്ന നിലയിലാണ് ചില വിമര്‍ശനം.
'ഞങ്ങളുടെ മതത്തില്‍ നിന്ന ഒരു ഉസ്താദ് അങ്ങോട്ടു വന്നിട്ടുണ്ട്. അദ്ദേഹത്തിന് നായര്‍ ,ബ്രാഹ്മണര്‍ തുടങ്ങിയ മേല്‍ ജാതികളുടെ പേര് തന്നെ ഇടണമെന്നൊക്കെ' ട്രോളുകളിലുണ്ട്. കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് മരിച്ച സംഭത്തില്‍ മുസ്‌ലിംകള്‍ അഹ്‌ളാദം പങ്കുവച്ചു പോസ്റ്റിട്ടു എന്നു പറഞ്ഞാണ് അലി അക്ബര്‍ മതം ഉക്ഷേിച്ചതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇസ്‌ലാം ഉപേക്ഷിച്ച് ഭാരതീയ ദര്‍ശനത്തിലേക്ക് പോവുകയാണെന്നും അലി അക്ബര്‍ വീഡിയോ ക്ലിപ്പില്‍ വികാര ഭരിതനായപോലെ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം ആളാകാന്‍ വേണ്ടി മാത്രമുള്ളതാണെന്ന തരത്തിലാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകള്‍ വരുന്നത്.
നേരത്തെ തന്നെ ഇസ്‌ലാമിക വിശ്വാസത്തെയും ഖുര്‍ആനെയും തള്ളി പറഞ്ഞ അലി അക്ബര്‍ ബിജെപിയോടൊപ്പം ചേര്‍ന്ന ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരകനായി തീര്‍ന്നിരുന്നു. ശിയ വഖഫ് ബോഡ് മുന്‍ ചെയര്‍മാന്‍ റിസ്‌വി ഹിന്ദു മതം സ്വീകരിച്ചത് ദേശീയ മാധ്യമങ്ങള്‍ ആഘോഷമാക്കിയപ്പോഴാണ് അലി അക്ബറിനും അത്തരം ആശയം മനസ്സിലുദിച്ചത് എന്നു കളിയാക്കുന്നവരുമുണ്ട്.