എംഎസ്എഫ് നേതാക്കള്‍ക്കെതിരായ പരാതി: ഹരിത നേതാക്കളോട് ഹാജരാവാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശം

ഈ മാസം ഏഴിന് മലപ്പുറത്ത് നടക്കുന്ന ഹിയറിങിനെത്തണമെന്നാണ് നിര്‍ദേശം. എന്നാല്‍ മലപ്പുറത്ത് ഹാജരാവാന്‍ കഴിയില്ലെന്നും കോഴിക്കോട് ഹാജരാവാന്‍ അനുവദിക്കണമെന്നും ഹരിത വനിത കമ്മീഷനെ അറിയിച്ചു.

Update: 2021-09-03 13:25 GMT

തിരുവനന്തപുരം: എംഎസ്എഎഫ് നേതാക്കള്‍ക്കെതിരേ ലൈംഗീക അധിക്ഷേപ പരാതി നല്‍കിയ ഹരിതയിലെ പെണ്‍കുട്ടികളോട് ഹിയറിങിന് ഹാജരാവാന്‍ നിര്‍ദേശം നല്‍കി വനിത കമ്മീഷന്‍. ഈ മാസം ഏഴിന് മലപ്പുറത്ത് നടക്കുന്ന ഹിയറിങിനെത്തണമെന്നാണ് നിര്‍ദേശം. എന്നാല്‍ മലപ്പുറത്ത് ഹാജരാവാന്‍ കഴിയില്ലെന്നും കോഴിക്കോട് ഹാജരാവാന്‍ അനുവദിക്കണമെന്നും ഹരിത വനിത കമ്മീഷനെ അറിയിച്ചു.

ഹരിത നേതാക്കളുടെ അപേക്ഷ അംഗീകരിച്ച വനിതാകമ്മീഷന്‍ കോഴിക്കോടെ ഹിയറിങിന്റെ തിയ്യതി പിന്നീട് അറിയിക്കുമെന്ന് വ്യക്തമാക്കി. മുസ്‌ലിം ലീഗിന്റെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് നടത്തിയ അനുനയനീക്കത്തിനൊടുവില്‍ ഹരിതനേതാക്കളോട് ഖേദം പ്രകടിപ്പിക്കാന്‍ എംഎസ്എഫ് നേതാക്കള്‍ തയ്യാറായെങ്കിലും വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി ഹരിത ഇതുവരെ പിന്‍വലിച്ചിട്ടില്ല.

Tags:    

Similar News