അര്‍ജന്റീനയെ തകര്‍ത്ത് ബ്രസീല്‍ കോപ്പാ ഫൈനലില്‍
മികച്ച കളി പുറത്തെടുത്തിട്ടും ഇത്തവണയും കോപ്പാ കിരീടം നേടാനാവാതെ മടങ്ങുകയാണ് മുന്‍ ലാറ്റിനഅമേരിക്കന്‍ ശക്തികള്‍. നാളെ നടക്കുന്ന പെറു-ചിലി മല്‍സരത്തിലെ വിജയികളെയാണ് ബ്രസീല്‍ ഫൈനലില്‍ നേരിടുക.
സാവോപോളോ: കോപ്പയില്‍ ഒരു കിരീടത്തിനായുള്ള മെസ്സിയുടെയും കൂട്ടരുടെയും കാത്തിരിപ്പ് തുടരും. സെമിഫൈനലില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ബ്രസീല്‍ അര്‍ജന്റീനയെ തോല്‍പ്പിച്ചതോടെയാണ് മെസ്സിപ്പടയുടെ കോപ്പാ കിരീടമെന്ന ്‌മോഹം പൊലിഞ്ഞത്. പതിവിന് വിപരീതമായി അര്‍ജന്റീന മികച്ച കളി പുറത്തെടുത്തെങ്കിലും ഭാഗ്യം കാനറികള്‍ക്കൊപ്പമായിരുന്നു. അര്‍ജന്റീനയുടെ നല്ല അവസരങ്ങളെല്ലാം പാഴായി പോയപ്പോള്‍ കിട്ടിയ അവസരം വിദഗ്ധമായി ഉപയോഗിച്ച ആതിഥേയര്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
ആദ്യ പകുതി ഇരുടീമും ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍ 19ാം മിനിറ്റില്‍ അര്‍ജന്റീനന്‍ പിഴവ് മുതലാക്കി ജീസസ് ആദ്യ ഗോള്‍ നേടുകയായിരുന്നു. വലത് വശത്ത് നിന്ന് ഫെര്‍മിനോ നല്‍കിയ പന്ത് ജീസസ് പോസ്റ്റ്‌ലേക്ക് തട്ടുകയായിരുന്നു. ബ്രസീലിന്റെ ആദ്യ ഗോളില്‍ പതറാതെയാണ് പിന്നീട് അര്‍ജന്റീന കളിച്ചത്. മെസ്സിയിലൂടെയും അഗ്വേറയിലൂടെയും മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ബാറില്‍ തട്ടി അതെല്ലാം പുറത്തേക്ക് പോവുകയായിരുന്നു. അര്‍ജന്റീനന്‍ പ്രതീക്ഷകളെ വീണ്ടും തല്ലിക്കെടുത്തിയാണ് കാനറികളുടെ രണ്ടാം ഗോള്‍ പിറന്നത്. 71ാം മിനിറ്റില്‍ നേരത്തെ ഗോള്‍ നേടിയ ജീസസ് നല്‍കിയ പാസ്സ് ഇത്തവണ ഫിര്‍മിനോ ലക്ഷ്യത്തിലെത്തിച്ചു. മികച്ച കളി പുറത്തെടുത്തിട്ടും ഇത്തവണയും കോപ്പാ കിരീടം നേടാനാവാതെ മടങ്ങുകയാണ് മുന്‍ ലാറ്റിനഅമേരിക്കന്‍ ശക്തികള്‍. നാളെ നടക്കുന്ന പെറു-ചിലി മല്‍സരത്തിലെ വിജയികളെയാണ് ബ്രസീല്‍ ഫൈനലില്‍ നേരിടുക.