കോപ്പ അമേരിക്ക; ഒന്നാം സ്ഥാനക്കാരായി ഉറുഗ്വെ ക്വാര്‍ട്ടറില്‍; പാനമയ്ക്കും ക്വാര്‍ട്ടര്‍ ടിക്കറ്റ്
കന്‍സസ് സിറ്റി:കോപ്പാ അമേരിക്ക ഗ്രൂപ്പ് സിയിലെ ഒന്നാം സ്ഥാനക്കാരായ ഉറുഗ്വെ ഒന്‍പതു പോയിന്റുമായി ക്വാര്‍ട്ടറിലെത്തി. യുഎസിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഉറുഗ്വെ തോല്‍പിച്ചത്. 66ാം മിനിറ്റില്‍ മതിയാസ് ഒലിവേരയാണു ഉറുഗ്വൊയുടെ ഗോള്‍ നേടിയത്. പന്തടക്കത്തിലും പാസുകളിലും ഉറുഗ്വെക്കൊപ്പം യുഎസും പൊരുതിയെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചില്ല.യുഎസ് ഉറുഗ്വെയോടു തോറ്റു പുറത്തായി.
ഇതേ ഗ്രൂപ്പില്‍ ബൊളീവിയയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കു തകര്‍ത്ത് പാനമ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനക്കാരായാണ് പാനമ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. കോപ്പയില്‍ പാനമയുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണത്തേത്. മൂന്നു മത്സരങ്ങളില്‍ രണ്ടെണ്ണം ജയിച്ച പാനമയ്ക്ക് നിലവില്‍ ആറു പോയിന്റുകളുണ്ട്. ബൊളീവിയയ്‌ക്കെതിരെ മത്സരത്തിന്റെ 22ാം മിനിറ്റില്‍ ജോസെ ഫജാര്‍ഡോയിലൂടെ പാനമ ആദ്യം ലീഡെടുത്തു.
എന്നാല്‍ രണ്ടാം പകുതിയില്‍ ബ്രൂണോ മിറാന്‍ഡയുടെ രണ്ടാം പകുതിയിലെ ഗോളില്‍ ബൊളീവിയ സമനില പിടിച്ചു. 79ാം മിനിറ്റില്‍ എഡ്വാര്‍ഡോ ഗറേറോയുടെ വകയായിരുന്നു പാനമയുടെ സമനില ഗോള്‍. മത്സരത്തിന്റെ അധിക സമയത്ത് സെസാര്‍ യാനിസും ലക്ഷ്യം കണ്ടതോടെ പാനമ വിജയമുറപ്പിച്ചു. ഇതു രണ്ടാം തവണയാണ് പാനമ കോപ്പ അമേരിക്ക കളിക്കാനെത്തുന്നത്.