മനില: ഫിലിപ്പീന്‍സിലെ മനിലയിലെ വീട്ടില്‍ പഞ്ചാബി സ്വദേശികളായ ദമ്പതിമാര്‍ വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ ഗൊരായ സ്വദേശികളായ സുഖ്വിന്ദര് സിങ് (41), ഭാര്യ കിരണ്‍ദീപ് കൗര്‍(33) എന്നിവരാണ് കൊല്ലപ്പെട്ടത്. മാര്‍ച്ച് 25നാണ് സംഭവം. ആയുധധാരി രാത്രി വീട്ടില്‍ അതിക്രമിച്ചു കയറുകയും സുഖ്വിന്ദറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സുഖ്വിന്ദര് തല്‍ക്ഷണം തന്നെ കൊല്ലപ്പെട്ടു. ശബ്ദം കേട്ട് ഓടിയെത്തിയ ഭാര്യയ്ക്കു നേരെയും അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. 19 വര്‍ഷമായി മനിലയില്‍ ബിസിനസ് നടത്തിവരികയാണ് ദമ്പതികല്. അഞ്ച് മാസം മുമ്പാണ് ഭാര്യ കിരണ്‍ദീപ് കൗര്‍ മനിലയിലെത്തിയത്.