ബസ്സുകള്‍ക്കിടയില്‍പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതിമാര്‍ മരിച്ച സഭവം; ബസുടമയും ഡ്രൈവറും അറസ്റ്റില്‍
കോഴിക്കോട്: രണ്ട് ബസുകള്‍ക്കിടയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതിമാര്‍ മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. 'തിരുവോണം' ബസ് ഡ്രൈവര്‍ കാരന്തൂര്‍ സ്വദേശി അഖില്‍ കുമാര്‍, ബസ് ഉടമ അരുണ്‍ എന്നിവരെയാണ് ചേവായൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും ഉടമക്കെതിരെ പ്രേരണാകുറ്റത്തിനുമാണ് കേസെടുത്തത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.
വേങ്ങേരി ജങ്ഷന് സമീപം തിങ്കളാഴ്ച രാവിലെ ഒമ്പതോടെയുണ്ടായ അപകടത്തില്‍ കക്കോടി കിഴക്കുംമുറി താഴെ നെച്ചൂളി ഷൈജു(43), ഭാര്യ ജീമ(38) എന്നിവരാണ് മരിച്ചത്. ബാലുശ്ശേരി ഭാഗത്തുനിന്ന് മലാപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്നു ദമ്പതിമാര്‍. മുന്നിലുണ്ടായിരുന്ന ബസ് പൊടുന്നനെ ബ്രേക്കിട്ടപ്പോള്‍ സ്‌കൂട്ടറും ബ്രേക്കിട്ടു. എന്നാല്‍ ഇവരുടെ പിറകിലുണ്ടായിരുന്ന പയിമ്പ്ര കോഴിക്കോട് റൂട്ടിലോടുന്ന 'തിരുവോണം' ബസ് ഒരു ഓട്ടോയെ മറികടക്കാനുള്ള ശ്രമത്തിനിടെ സ്‌കൂട്ടറിന് പിന്നിലിടിച്ചു. ഇതുകാരണം, ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ബസ്സുകള്‍ക്കിടയില്‍ കുരുങ്ങി. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 'തിരുവോണം' ബസ് െ്രെഡവറുടെ അശ്രദ്ധമായ ഡ്രൈവിങാണ് മരണകാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.