പിഴത്തുക പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കി; 56 വിദേശ തബ് ലീഗ് ജമാഅത്തുകാരെ കോടതി വിട്ടയച്ചു
ഇതുവരെ 56 പേര്‍ നല്‍കിയത് 2.92 ലക്ഷേം രൂപ
ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ മര്‍കസിലെ ചടങ്ങില്‍ പങ്കെടുത്തതിനു കൊവിഡ് വ്യാപിപ്പിച്ചെന്നും മറ്റും ആരോപിച്ച് ജയിലിലടച്ച വിദേശ തബ് ലീഗ് പ്രവര്‍ത്തകരില്‍ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് പിഴത്തുക നല്‍കിയവരെ കോടതി വിട്ടയച്ചു. ഏറ്റവുമൊടുവില്‍ പ്രധാനമന്ത്രി കെയേഴ്‌സ് ഫണ്ടിലേക്ക് 6,000 രൂപ വീതം പിഴയടച്ചതിനെ തുടര്‍ന്ന് 34 തായ്ലന്‍ഡ് പൗരന്‍മാരെയാണ് ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ഗഗന്‍ദീപ് ജിന്‍ഡാല്‍ വിട്ടയച്ചത്. പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് 4,000 രൂപ വീതം പിഴയച്ച് 22 നേപ്പാളി പൗരന്‍മാരെ കോടതി വ്യാഴാഴ്ച വിട്ടയയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതുവരെ 56 വിദേശ പൗരന്മാര്‍ 2,92,000 രൂപ പിഎം കെയേഴ്‌സ് ഫണ്ടില്‍ നിക്ഷേപിച്ചതായി 'മുസ് ലിം മിറര്‍' റിപോര്‍ട്ട് ചെയ്തു.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ന്യൂഡല്‍ഹിയിലെ തബ് ലീഗ് ജമാഅത്ത് ആസ്ഥാനമായ നിസാമുദ്ദീന്‍ മര്‍കസിലെ പരിപാടിയില്‍ പങ്കെടുത്തതിനാണ് കൊവിഡ്-19 പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്തത്. തുടര്‍ന്നു ഇവര്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയ കോടതി പിഎം കെയേഴ്‌സസ് ഫണ്ടിലേക്ക് പിഴത്തുക നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കേസിലെ പരാതിക്കാരായ ഡിഫന്‍സ് കോളനിയിലെ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ്, ലജ്പത് നഗറിലെ അസി. പോലിസ് കമ്മീഷണര്‍, നിസാമുദ്ദീന്‍ ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ തടസ്സം ഉന്നയിക്കാത്തതിനെ തുടര്‍ന്നാണ് ഇവരെ കോടതി വിട്ടയച്ചത്. എന്നാല്‍, ഏഴ് തായ് പൗരന്മാര്‍ കുറ്റം സമ്മതിക്കാത്തതിനാല്‍ കോടതി വിചാരണ നേരിടുകയാണ്.
Court acquits 34 Tablighi attendees directing them to deposit Rs 6,000 in PM CARES