യുഎഇയില്‍ ഒമിക്രോണ്‍ ആദ്യ കേസ് സ്ഥിരീകരിച്ചു; രോഗ ലക്ഷണങ്ങളില്ല

Update: 2021-12-01 19:39 GMT

ദുബൈ: കൊവിഡ് 19 വൈറസിന്റെ വകഭേദമായ ഒമിക്രോണ്‍ യുഎഇയില്‍ സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎഇയിലെത്തിയ ആഫ്രിക്കന്‍ സ്ത്രീക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ, പ്രതിരോധ മന്ത്രാലയം (മൊഹാപ്) ട്വിറ്ററില്‍ അറിയിച്ചു.

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച സ്ത്രീക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇതുവരെ രോഗലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ലെന്നും ക്വാറന്റൈനില്‍ കഴിയുന്ന സ്ത്രീ നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രാലയം അധികൃതര്‍ അറിയിച്ചു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും ക്വാറന്റൈനില്‍ കഴിയുകയാണ്.

Tags:    

Similar News