ന്യൂഡല്‍ഹി: ലോകത്തെ 250ല്‍ ഒരാള്‍ക്ക് കൊവിഡ് ബാധിച്ചതായി കണക്കുകള്‍. ലോകത്തിലെ ആകെ കൊറോണ വൈറസ് ബാദിധതരുടെ എണ്ണം 33 ദശലക്ഷത്തോട് അടുക്കുമ്പോഴാണ് ഭൂമിയിലെ 250ല്‍ ഒരാള്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നത്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് 2020 സപ്തംബര്‍ വരെ ലോകജനസംഖ്യ 7.8 ബില്ല്യണ്‍ ആണ്. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ 37,000 കൊവിഡ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടതായി ടാസ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു. ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 9,83,000 ആയി. ലോകത്ത് ഏറ്റവുമധികം കേസുകളും മരണങ്ങളും ഉണ്ടായത് അമേരിക്കയിലാണ്. യുഎസില്‍ 7,032,524 പേര്‍ക്ക് രോഗമുണ്ടാവുകയും 2,03,657 പേര്‍ മരണപ്പെടുകയും ചെയ്‌തെന്നാണ് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ നിന്നുള്ള ഡാറ്റകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 82,000 പുതിയ കേസുകളുമായി തിങ്കളാഴ്ച ഇന്ത്യയുടെ കൊവിഡ് രോഗികളുടെ എണ്ണം 60 ലക്ഷം കടന്നു. എന്നാല്‍, രോഗമുക്തി നിരക്ക് 82 ശതമാനത്തിനു മുകളിലാണ്. രാജ്യത്ത് 50 ലക്ഷത്തിലധികം പേരാണ് രോഗമുക്തി നേടിയത്. ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക് ഇന്ത്യയിലാണെന്ന് ആരോഗ്യ മന്ത്രാലയം സൂചിപ്പിക്കുന്നു. പ്രതിദിനം ആയിരത്തിലേറെയാണ് മരണം. ഇന്ത്യയില്‍ ആകെ 95,000 ത്തിലേറെ പേര്‍ കൊവിഡ് കാരണം മരണപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ആറുമാസം പിന്നിട്ടിട്ടും കൊവിഡ് വ്യാപരനം അതിരൂക്ഷമായി തുടരുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
Covid crisis: Every 250th person on Earth infected with coronavirus