കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന്; ചെന്നിത്തലയുടെ 'ഐശ്വര്യകേരള യാത്ര'യ്‌ക്കെതിരേ കണ്ണൂരില്‍ കേസ്

Update: 2021-02-03 07:29 GMT
കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന്; ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയ്‌ക്കെതിരേ കണ്ണൂരില്‍ കേസ്

കണ്ണൂര്‍: കൊവിഡ് മാനദണ്ഡം ലംഘിച്ചെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ 'ഐശ്വര്യകേരള യാത്ര'യ്‌ക്കെതിരേ കണ്ണൂരില്‍ കേസെടുത്തു. തളിപ്പറമ്പ്, ശ്രീകണ്ഠാപുരം പോലിസ് സ്‌റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉള്‍പ്പെടെ 26 യുഡിഎഫ് നേതാക്കള്‍ക്കെതിരേയും 400ഓളം പ്രവര്‍ത്തകര്‍ക്കെതിരേയുമാണ് പോലിസ് സ്വമേധയാ കേസെടുത്തത്. കാസര്‍കോഡ് നിന്നാരംഭിച്ച യാത്ര ഇന്നലെയാണ് കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തിയത്. തളിപ്പറമ്പില്‍ നടന്ന യാത്രയുടെ സമാപനച്ചടങ്ങില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വന്‍ ആള്‍ക്കൂട്ടം പങ്കെടുത്തെന്നാണ് പോലിസ് ആരോപിക്കുന്നത്.

Tags:    

Similar News