കണ്ണൂര്‍: കൊവിഡിന്റെ രണ്ടാംഘട്ടത്തില്‍ കേരളം പരാജയപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. മാങ്ങാട്ടുപറമ്പ് ഇ കെ നായനാര്‍ സ്മാരക സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രത്തിന്(ഡിഇഐസി) നിര്‍മിച്ച കെട്ടിടത്തിന്റെയും വന്ധ്യതാ ചികില്‍സാകേന്ദ്രത്തിന്റെയും മറ്റ് പദ്ധതികളുടെയും ഉദ്ഘാടനം നിര്‍ഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിലിപ്പോഴും കൊവിഡ് മരണനിരക്ക് കുറവ് തന്നെയാണ്. കൃത്യമായ ടെസ്റ്റുകളും റിപോര്‍ട്ടുകളും ഇപ്പോഴും തുടരുന്നുണ്ട്. വലിയൊരു പകര്‍ച്ചവ്യാധിയിലേക്കു നീങ്ങാതെ കൊവിഡിനെ പിടിച്ചുനിര്‍ത്താന്‍ തന്നെയാണ് കേരളം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. നിതാന്ത ജാഗ്രതായാണാവശ്യം. അതിന് ജനങ്ങള്‍ സ്വയം പ്രതിരോധം തീര്‍ക്കണം. ഒട്ടും നിരാശയില്ലാതെയാണ് ഇക്കഴിഞ്ഞ നാലര വര്‍ഷക്കാലം സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്. വികസന സ്വപ്നങ്ങള്‍ ഏറെയുണ്ട്. പൂര്‍ത്തീകരിച്ച പദ്ധതികളെല്ലാം അഭിമാനകരമായ നേട്ടങ്ങളാണെന്നും മന്ത്രി പറഞ്ഞു. മലബാറിലെ ആദ്യ സര്‍ക്കാര്‍ വന്ധ്യതാ ചികില്‍സാ കേന്ദ്രമാണ് മാങ്ങാട്ടുപറമ്പിലേത്.
Covid second phase not a failure in Kerala: Minister KK Shailaja