ദേശീയ പതാകയേന്തിയുള്ള റാലിക്കിടെ ബിജെപി നേതാവിനെ പശു കുത്തിവീഴ്ത്തി
നിരവധി പേര്‍ അണിനിരന്ന റാലിയിലേക്ക് പശു ഓടിക്കയറുകയായിരുന്നു. റാലിയുടെ മുന്‍നിരയിലായിരുന്നു നിതിന്‍ പട്ടേല്‍ ഉള്‍പ്പെടെ അണിനിരന്നിരുന്നത്.
അഹമ്മദാബാദ്: ബിജെപിയുടെ ഹര്‍ ഘര്‍ തിരംഗ റാലിക്കിടയിലേക്ക് പശു ഓടിക്കയറി മുന്‍ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനെ കുത്തിവീഴ്ത്തി. ഗുജറാത്തിലെ ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ കരണ്‍പൂര്‍ പച്ചക്കറി മാര്‍ക്കറ്റിന് സമീപമാണ് സംഭവം.
നിരവധി പേര്‍ അണിനിരന്ന റാലിയിലേക്ക് പശു ഓടിക്കയറുകയായിരുന്നു. റാലിയുടെ മുന്‍നിരയിലായിരുന്നു നിതിന്‍ പട്ടേല്‍ ഉള്‍പ്പെടെ അണിനിരന്നിരുന്നത്. ദേശീയപതാകയുമേന്തി നിന്ന ആള്‍ക്കൂട്ടത്തിനിടയിലേക്ക് കുതിച്ചെത്തിയ പശുവിന്റെ ആക്രമണത്തില്‍ നിതിന്‍ പട്ടേല്‍ നിലത്ത് വീണു. ഇദ്ദേഹം ഉള്‍പ്പെടെ അഞ്ചോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപോര്‍ട്ട്. തുടര്‍ന്ന് പ്രഥമ ശുശ്രൂഷ നല്‍കി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Former Deputy CM @Nitinbhai_Patel was hit by a cow during the #Tiranga Rally in Kadi of Mahesana district. he was admitted to hospital. It is important that there has been a ruckus over the stray cattle law in Gujarat for a long time@TheMornStandard @NewIndianXpress @santwana99 pic.twitter.com/KgW0TD7Z0Y
— Dilip Singh Kshatriya (@Kshatriyadilip) August 13, 2022
കാലിന് പ്ലാസ്റ്ററിട്ടിട്ടുണ്ട്. ചികിൽസയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു. അലഞ്ഞുതിരിയുന്ന കന്നുകാലികളാണ് തന്നെ ആക്രമിച്ചതെന്നും 20 ദിവസം വിശ്രമിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതായും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം നിതിന്‍ പട്ടേല്‍ പറഞ്ഞു. ബിജെപി നേതാവായ നിതിൻ പട്ടേല്‍ 2016 മുതല്‍ 2021 വരെ ഗുജറാത്ത് ഉപമുഖ്യമന്ത്രിയായിരുന്നു.