വീടുകള്‍ അണുവിമുക്തമാക്കുന്നതിനെ ചൊല്ലി സിപിഎം-കെഎസ്‌യു കൂട്ടത്തല്ല്; പോലിസ് കേസെടുത്തു

സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരു വിഭാഗത്തിനുമെതിരേ വള്ളികുന്നം പോലിസ് കേസെടുത്തു. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം.

Update: 2021-06-05 01:15 GMT

ആലപ്പുഴ: കൊവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ആലപ്പുഴ വള്ളികുന്നത്ത് കെഎസ്‌യു-സിപിഎം സംഘര്‍ഷം. സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരു വിഭാഗത്തിനുമെതിരേ വള്ളികുന്നം പോലിസ് കേസെടുത്തു. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം.

വള്ളികുന്നം ഒമ്പതാം വാര്‍ഡ് മേലാത്തറ കോളനിയിലെ വീടുകള്‍ അണുവിമുക്തമാക്കാനെത്തിയതായിരുന്നു കെഎസ്‌യു പ്രവര്‍ത്തകര്‍. പിപിഇ കിറ്റ് ധരിച്ചെത്തിയ വനിതകള്‍ ഉള്‍പ്പെടെയുള്ളവരെ വാര്‍ഡ് മെമ്പറും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞുവെച്ച് മര്‍ദ്ദിച്ചെന്നാണ് കെഎസ്‌യു പ്രവര്‍ത്തകരുടെ പരാതി.

എന്നാല്‍, കണ്ടയ്‌മെന്റ് സോണില്‍ അനുവാദമില്ലാതെ കയറിയതിനെക്കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ തന്നെയും ഒപ്പമുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകരെയും കെഎസ്‌യുക്കാരാണ് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വാര്‍ഡ് മെമ്പര്‍ പി കോമളന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Tags:    

Similar News