'വേട്ടപ്പട്ടികള്‍ ചാടി വീഴും, ദുര്‍ബലരായ ആരും അതിന് ഇരയാവാം!'; മുസ്‌ലിമാണോ എന്ന് ചോദിച്ച് ബിജെപി നേതാവ് വൃദ്ധനെ തല്ലിക്കൊന്ന സംഭവത്തില്‍ എംഎ ബേബി
കോഴിക്കോട്: മുസ് ലിമാണോ എന്ന് ചോദിച്ച് ബിജെപി പ്രാദേശിക നേതാവ് ഹിന്ദു ജെയിന്‍ സമുദായത്തില്‍പ്പെട്ട വയോധികനെ തല്ലിക്കൊന്ന സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി.
മധ്യപ്രദേശിലെ നീമുച്ച് ജില്ലയില്‍ ഇന്നലെ നടന്ന ഒരു കൊലപാതകം ഇന്ത്യയുടെ പോക്ക് എങ്ങോട്ടെന്ന് കാണിക്കുന്നതാണ്. കൊല്ലപ്പെട്ടത് അറുപത്തിയഞ്ചു വയസ്സുള്ള മാനസികവെല്ലുവിളി നേരിടുന്ന ബന്‍വാരിലാല്‍ ജെയിന്‍. ബിജെപി നേതാവായ ദിനേഷ് കുഷവാഹ ഈ വൃദ്ധനെ ആവര്‍ത്തിച്ചു തലയ്ക്കടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചു.
'മുസ്‌ലിം ആണെന്ന സംശയത്താലാണ് ഈ വൃദ്ധനെ തല്ലിക്കൊന്നത് എന്നതാണ് നമ്മെ എല്ലാവരെയും ആശങ്കാകുലരാക്കുന്നത്. ഇന്ത്യയില്‍ ഭൂരിപക്ഷമതവര്‍ഗീയവാദം നേടിയ മേധാവിത്വം രാജ്യത്തെ ഭൂരിപക്ഷം ജനങ്ങള്‍ക്കും അപകടകരമാകുന്നത് ഇങ്ങനെയാണ്. മുഹമ്മദ് എന്ന് സംശയിച്ച് പ്രതിരോധമില്ലാത്ത ഒരു വൃദ്ധനെ തല്ലിക്കൊല്ലാവുന്ന വിധം വര്‍ഗീയഭീകരരെ അഴിച്ചുവിട്ടിരിക്കുന്ന രാജ്യത്ത് ആരും സുരക്ഷിതരല്ല!' എം എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.
'ആര്‍എസ്എസ് മേധാവിത്വം മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും മാത്രമല്ല അപകടകരമാവുന്നത്. അഴിച്ചുവിട്ടിരിക്കുന്ന വേട്ടപ്പട്ടികള്‍ അവര്‍ക്ക് ആവുന്ന എല്ലാവരുടെയും മേല്‍ ചാടി വീഴും. ദുര്‍ബലരായ ആരും അതിന് ഇരയാവാം!'
എം എ ബേബി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മധ്യപ്രദേശിലെ നീമുച്ച് ജില്ലയില്‍ ഇന്നലെ നടന്ന ഒരു കൊലപാതകം ഇന്ത്യയുടെ പോക്ക് എങ്ങോട്ടെന്ന് കാണിക്കുന്നതാണ്. കൊല്ലപ്പെട്ടത് അറുപത്തിയഞ്ചു വയസ്സുള്ള മാനസികവെല്ലുവിളി നേരിടുന്ന ബന്‍വാരിലാല്‍ ജെയിന്‍. ബിജെപി നേതാവായ ദിനേഷ് കുഷവാഹ ഈ വൃദ്ധനെ ആവര്‍ത്തിച്ചു തലയ്ക്കടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചു. മര്‍ദ്ദനമേറ്റ ബന്‍വാരിലാല്‍ ജെയിന്‍ മരിച്ചു. കൊലപാതകത്തിന് മധ്യപ്രദേശ് പൊലീസ് കേസെടുത്തു.
മുസ്ലിം ആണെന്ന സംശയത്താലാണ് ഈ വൃദ്ധനെ തല്ലിക്കൊന്നത് എന്നതാണ് നമ്മെ എല്ലാവരെയും ആശങ്കാകുലരാക്കുന്നത്. ഇന്ത്യയില്‍ ഭൂരിപക്ഷമതവര്‍ഗീയവാദം നേടിയ മേധാവിത്വം രാജ്യത്തെ ഭൂരിപക്ഷം ജനങ്ങള്‍ക്കും അപകടകരമാകുന്നത് ഇങ്ങനെയാണ്. മുഹമ്മദ് എന്ന് സംശയിച്ച് പ്രതിരോധമില്ലാത്ത ഒരു വൃദ്ധനെ തല്ലിക്കൊല്ലാവുന്ന വിധം വര്‍ഗീയഭീകരരെ അഴിച്ചുവിട്ടിരിക്കുന്ന രാജ്യത്ത് ആരും സുരക്ഷിതരല്ല!
ഈ രാജ്യത്ത് ജനാധിപത്യവാദം മുന്‍കൈ നേടുന്നതിലൂടെ മാത്രമേ ഓരോ മനുഷ്യരും സുരക്ഷിതരാവൂ. ആര്‍എസ്എസ് മേധാവിത്വം മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും മാത്രമല്ല അപകടകരമാവുന്നത്. അഴിച്ചുവിട്ടിരിക്കുന്ന വേട്ടപ്പട്ടികള്‍ അവര്‍ക്ക് ആവുന്ന എല്ലാവരുടെയും മേല്‍ ചാടി വീഴും. ദുര്‍ബലരായ ആരും അതിന് ഇരയാവാം!.