ദിവ്യക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം: എസ്ഡിപിഐ

ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് പദവിയിലിരിക്കെ പി പി ദിവ്യ ചെയ്തത് അധികാര ദുര്‍വിനിയോഗവും ഭീഷണിയുമാണ്.

Update: 2024-10-15 09:47 GMT

കണ്ണൂര്‍: കണ്ണൂരില്‍ നിന്ന് സ്ഥലം മാറിപ്പോവാനിരുന്ന എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്‌ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥനെ യാത്രയയപ്പ് ചടങ്ങില്‍ സഹപ്രവര്‍ത്തകര്‍ക്കു മുന്നില്‍ അപമാനിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ക്ഷണിക്കപ്പെടാതെ ചടങ്ങിനെത്തി അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഉദ്യോഗസ്ഥര്‍ അഭിമതിയോ ക്രമക്കേടോ കാണിക്കുന്നുണ്ടെങ്കില്‍ തടയിടാനും നടപടിയെടുക്കാനും അധികാരവും വഴികളും നിരവധിയുണ്ട്. എന്നാല്‍ ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് പദവിയിലിരിക്കെ പി പി ദിവ്യ ചെയ്തത് അധികാര ദുര്‍വിനിയോഗവും ഭീഷണിയുമാണ്. മാത്രമല്ല ക്രമക്കേട് സംബന്ധിച്ച് സൂചന ലഭിച്ചിട്ടുണ്ടെങ്കില്‍ അത് മറച്ചുവച്ചു എന്നതും അത്യന്തം ഗൗരവതരമാണ്. ഇത്തരം വിഷയങ്ങള്‍ കൊണ്ട് തന്നെ പി പി ദിവ്യയ്‌ക്കെതിരേ കൊലക്കുറ്റത്തിന് ഉള്‍പ്പെടെ കേസെടുക്കണം. സിപിഎം നേതൃത്വവും ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News