പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; കോടതിയില്‍ ഹാജരാക്കും

Update: 2022-09-30 01:21 GMT

കൊച്ചി: എന്‍ഐഎ കേരളത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത പതിനൊന്ന് പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഏഴ് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റിലായവരെ  എന്‍ ഐ എ ഇന്ന് കോടതിയില്‍ ഹാജരാക്കും.

എന്‍ഐഎ ഓഫിസിലാണ് 11 നേതാക്കളെയും ചോദ്യം ചെയ്തത്. കൊച്ചി യൂനിറ്റിനു പുറമേ ദില്ലി യൂണിറ്റിലെ എന്‍ഐഎ ഉദ്യോഗസ്ഥരും പോപുലര്‍ ഫ്രണ്ട് നേതാക്കളെ ചോദ്യം ചെയ്തിട്ടുണ്ട്.

Tags:    

Similar News