ചക്രവാതച്ചുഴി;ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
കേരളത്തില്‍ ഇടി മിന്നലൊടു കൂടിയ മഴ അടുത്ത 5 ദിവസം വരെ തുടരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു
കൊച്ചി: തെക്കന്‍ ആന്‍ഡമാന്‍ കടലിലിന് മുകളില്‍ ചക്രവാതചുഴി ( Cyclonic Circulation ) രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ സാഹചര്യത്തില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ ചക്രവാതചുഴി തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കേ ഇന്ത്യക്ക് മുകളില്‍ നിലനില്‍ക്കുന്ന ന്യുന മര്‍ദ്ദ പാത്തിയുടെ( Trough ) സ്വാധീനത്തില്‍ കേരളത്തില്‍ ഇടി മിന്നലൊടു കൂടിയ മഴ അടുത്ത 5 ദിവസം വരെ തുടരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഏപ്രില്‍ മെയ് മാസങ്ങളില്‍ വേനല്‍ മഴയോടൊപ്പം ശക്തമായ കാറ്റും, ഇടി മിന്നലും വേനല്‍ മഴയോടൊപ്പം സാധാരണമാണ്.ദീര്‍ഘ നേരം നീണ്ടു നില്‍ക്കില്ലെങ്കിലും ചെറിയ സമയത്തിനുള്ളില്‍ കൂടുതല്‍ നാശ നഷ്ടങ്ങള്‍ക്ക് ഇത്തരം കാറ്റ് , ഇടി,മിന്നലുകള്‍ കാരണമാകാനാണ് സാധ്യത.വരും ദിവസങ്ങളിലും ഇത്തരം ശക്തമായ കാറ്റും ഇടിയ്ക്കും മിന്നലിനും സാധ്യതയുണ്ട്. പ്രത്യേകിച്ച് ഉച്ചക്ക് ശേഷം. പൊതു ജനങ്ങള്‍ രാത്രിയില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.