തെലങ്കാനയില്‍ മറ്റൊരു സ്ത്രീയുടെ കൂടി മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
ഹൈദരാബാദ്: യുവ വെറ്ററിനറി ഡോക്ടറെ മൃതദേഹം ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി കത്തിച്ച സംഭവത്തിനു പിന്നാലെ തെലങ്കാനയില്‍ മറ്റൊരു സ്ത്രീയുടെ കൂടി മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ അതേ മേഖലയിലാണ് വീണ്ടും കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഷംസാബാദിലെ സിദ്ദുലാഗുട്ട റോഡരികിലെ ഒരു ക്ഷേത്രത്തിനടുത്തായാണ് മൃതദേഹം കണ്ടെത്തിയത്. 35 വയസ്സ് പ്രായം തോന്നിക്കും. എന്നാല്‍, കൊലപാതകത്തിന് മുമ്പ് സത്രീ ബലാല്‍സംഗത്തിനിരയായെന്ന് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം തെലങ്കാന ഷാഡ്‌നഗര്‍ സ്വദേശിനിയും വെറ്ററിനറി ഡോക്ടറുമായ 26കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെടുത്തത് നാട്ടുകാരെ ഞെട്ടിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലിസ് പിടികൂടുകയും ചെയ്തിട്ടുണ്ട്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഷാഡ്‌നഗറില്‍ വനിതാ ഡോക്ടറുടെ മോട്ടോര്‍ സൈക്കിളിന്റെ ടയര്‍ പഞ്ചറായിരുന്നു. ഇക്കാര്യം സഹോദരിയെ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. ട്രക്കുകളും നിര്‍ത്തിയിട്ട സ്ഥലത്താണ് താനുള്ളതെന്നും അപരിചിതരായ ചിലരാണ് അടുത്തുള്ളതെന്നും ഭീതിയോടെ ഡോക്ടര്‍ പറഞ്ഞിരുന്നു. കുറച്ചുകഴിഞ്ഞ് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. പിന്നീടാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ബലാല്‍സംഗം ചെയ്ത ശേഷം കത്തിച്ചതാണെന്നു സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കഴുത്തിലെ ലോക്കറ്റ് കണ്ടാണ് ആളെ തിരിച്ചറിഞ്ഞാണ്. സംഭവത്തില്‍ ട്രക്ക് ഡ്രൈവര്‍മാരായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചിന്തകുന്ദ ചെന്നകേശവുലു, മുഹമ്മദ് ആരിഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിടികൂടിയത്. ഇവര്‍ക്കെതിരേ നിര്‍ഭയ ആക്റ്റ് പ്രകാരവും ഐപിസി സെക്്ഷന്‍ 376, 302 വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തതെന്ന് സൈബറാബാദ് പോലിസ് കമ്മീഷണര്‍ വിസി സജ്ജനാര്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു.