അപകീര്‍ത്തി കേസ്: സൂറത്ത് കോടതി വിധിക്കെതിരേ രാഹുല്‍ ഗാന്ധി ഹൈക്കോടതിയില്‍

Update: 2023-04-25 17:42 GMT

ഗാന്ധിനഗര്‍: മോദി വിരുദ്ധ പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തി കേസില്‍ സൂറത്ത് കോടതിയുടെ വിധിക്കെതിരെ രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസില്‍ കുറ്റക്കാരനാണെന്ന വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാണ് ഹരജിയിലെ ആവശ്യം. മോദി സമുദായത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ സൂറത്ത് കോടതി മാര്‍ച്ച് 23ന് രാഹുലിനെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെതിരേ സമര്‍പ്പിച്ച അപ്പീല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. രണ്ട് വര്‍ഷം ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് രാഹുലിന്റെ എംപി സ്ഥാനം റദ്ദാക്കിയിരുന്നു. 'മോഷ്ടാക്കള്‍ക്കെല്ലാം എന്തുകൊണ്ടാണ് മോദിയെന്ന് പേരു വരുന്നത്' എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരേ ബിജെപി നേതാവ് പൂര്‍ണേശ് മോദിയാണ് കോടതിയെ സമീപിച്ചത്. 2019 ഏപ്രിലില്‍ കര്‍ണാടകയിലെ കോലാറിലായിരുന്നു പരാമര്‍ശം.


Tags:    

Similar News