എഐഎംഐഎം ജയിച്ചില്ലെങ്കിലും ബിജെപിയെ പരാജയപ്പെടുത്തണമെന്ന് അക്ബറുദ്ധീന്‍ ഉവൈസി
നിസാമാബാദ് പാര്‍ലമെന്റ് സീറ്റില്‍ വിജയിച്ച ബിജെപി, മേയര്‍ സ്ഥാനം കയ്യടക്കിയേക്കുമെന്നും ഇത് അനുവദിക്കരുതെന്നും എഐഐഎം നേതാവ് പറഞ്ഞു.
ഹൈദരാബാദ്: വരാനിരിക്കുന്ന നഗരസഭാ തിരഞ്ഞെടുപ്പില്‍ എഐഎംഐഎം ജയിച്ചില്ലെങ്കിലും സംസ്ഥാനത്ത് ബിജെപിയെ ജയിക്കാന്‍ അനുവദിക്കരുതെന്ന് ഓള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) നേതാവ് അക്ബറുദ്ധീന്‍ ഉവൈസി.
എഐഎംഐഎമ്മില്‍നിന്നുള്ള അംഗം നിസാമാബാദിന്റെ ഡപ്യൂട്ടി മേയറായ കാലമുണ്ടായിരുന്നു. ഇപ്പോള്‍ നിസാമാബാദില്‍ ബിജെപിക്ക് എംപി ഉണ്ടായിരിക്കുന്നു. എഐഎംഐഎമ്മിനെ വിജയിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും പ്രശ്‌നമില്ല, പക്ഷെ ബിജെപിയെ പരാജയപ്പെടുത്തണമെന്നും പൊതു യോഗത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
നിസാമാബാദ് പാര്‍ലമെന്റ് സീറ്റില്‍ വിജയിച്ച ബിജെപി, മേയര്‍ സ്ഥാനം കയ്യടക്കിയേക്കുമെന്നും ഇത് അനുവദിക്കരുതെന്നും എഐഐഎം നേതാവ് പറഞ്ഞു. നഗരസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ വീഴ്ത്താന്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഈ വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിലങ്കാനയിലെ 17 മണ്ഡലങ്ങളില്‍ നാലു സീറ്റുകള്‍ ബിജെപി നേടിയിരുന്നു. സെക്കന്തരാബാദ്, നിസാമബാദ്, കരിംനഗര്‍, ആദിലാബാദ് മണ്ഡലങ്ങളിലാണ് ബിജെപി ജയിച്ചു കയറിയത്. പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഒവൈസിക്ക് ലഭിച്ച ഹൈദരാബാദ് മണ്ഡലം മാത്രമാണ് ഐഎംഐഎമ്മിന് നേടാനായത്.