ന്യൂഡല്‍ഹി: ബിജെപി ഡല്‍ഹി ഘടകം പ്രസിഡന്റ് ആദേഷ് ഗുപ്തയുടെ വീട് ആക്രമിച്ചെന്നു പരാതി. ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥനു പരിക്കേറ്റു. ആക്രമണത്തില്‍ എഎപി സര്‍ക്കാരിനെ ആദേഷ് ഗുപ്ത വിമര്‍ശിച്ചു. ഗുപ്തയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലിസ് ഐപിസി സെക്ഷന്‍ 323, 241, 427, 509, 188, 269 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഡിടിസി ബസ് കുംഭകോണം, ജല ബോര്‍ഡ് അഴിമതി എന്നിവ സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതു മുതല്‍ കെജ്രിവാളിനെ പരിഭ്രാന്തരാക്കിയതാണ് ആക്രമണത്തിനു കാരണമെന്നാണ് ആദേഷ് ഗുപ്തയുടെ ആരോപണം. 15 ദിവസത്തിനിടെ ഇത് രണ്ടാണം തവണയാണ് വീട് ആക്രമിക്കപ്പെട്ടതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ആദേഷ് ഗുപ്ത പറഞ്ഞു. 'ഇന്ന്, ഞാന്‍ ഇല്ലാതിരുന്ന സമയത്താണ് ആക്രമണം നടന്നത്. എന്റെ കുടുംബം വീട്ടില്‍ തനിച്ചായിരുന്നു. നിങ്ങളുടെ പാര്‍ട്ടിയുടെ ഈ ഭീഷണികളെയും ഭീകരതയെയും ഭയപ്പെടുന്നില്ലെന്നും ഗുപ്ത പറഞ്ഞു.
Delhi BJP president Adesh Gupta's house attacked, guard injured