ദുരിതാശ്വാസ വിതരണം: ഹൈക്കോടതി നിരീക്ഷണം വ്യക്തമാക്കുന്നത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയെന്ന് എസ്ഡിപിഐ

ഒരു വര്‍ഷം പിന്നിട്ടിട്ടും ദുരിതാശ്വാസം നല്‍കാന്‍ അര്‍ഹരായവരെ കണ്ടെത്തല്‍ പൂര്‍ത്തിയായിട്ടില്ലെന്ന വാദം സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയെയാണ് വ്യക്തമാക്കുന്നത്.

Update: 2019-08-29 11:46 GMT

കോഴിക്കോട്: 2018ലെ പ്രളയ ദുരിതാശ്വാസ വിതരണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടി നിര്‍ദേശം പിണറായി സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍. ഒരു വര്‍ഷം പിന്നിട്ടിട്ടും ദുരിതാശ്വാസം നല്‍കാന്‍ അര്‍ഹരായവരെ കണ്ടെത്തല്‍ പൂര്‍ത്തിയായിട്ടില്ലെന്ന വാദം സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയെയാണ് വ്യക്തമാക്കുന്നത്. വീണ്ടുമൊരു പ്രളയം സംസ്ഥാനത്ത് ആയിരങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കോടികള്‍ ധൂര്‍ത്തടിച്ച് മന്ത്രി മന്ദിരങ്ങള്‍ മോടി പിടിപ്പിക്കാനും ഇഷ്ടക്കാരെ പ്രതിഷ്ഠിക്കാന്‍ ഇല്ലാത്ത കസേരകള്‍ സൃഷ്ടിക്കാനും അമിതാവേശം കാണിക്കുന്ന ഇടതു സര്‍ക്കാര്‍ തീരാദുരിതം പേറുന്ന ജനങ്ങളുടെ കണ്ണീരൊപ്പാന്‍ സമയം കണ്ടെത്താത്തത് പ്രതിഷേധാര്‍ഹമാണ്.

ഇത്തവണ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പ്രളയ ദുരിതാശ്വാസ സഹായം അപര്യാപ്തമാണ്. നാലു പേര്‍ നില്‍ക്കുന്ന വെയിറ്റിങ് ഷെഡ്ഡിന് നാലു ലക്ഷം അനുവദിക്കുന്ന സര്‍ക്കാര്‍ ഒരു വീട് നിര്‍മാണ ചെലവിനും നാലു ലക്ഷം നിശ്ചയിക്കുന്നത് അപഹാസ്യമാണ്. അര്‍ഹരായവരെ കണ്ടെത്താനും മതിയായ നഷ്ടപരിഹാരം ഉടന്‍ നല്‍കാനും സര്‍ക്കാര്‍ തയ്യാറാവണം. ഓണത്തിനു മുമ്പ് നഷ്ടപരിഹാരം വിതരണം ചെയ്യുമെന്ന് പറയുമ്പോഴും അര്‍ഹരായവരുടെ പട്ടിക പോലും തയ്യാറാക്കിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    

Similar News