ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും രാജ് ഭവനിലേക്ക് കടത്തില്ല: ഗവര്‍ണര്‍

രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാണ്

Update: 2024-10-11 13:41 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്യ സുരക്ഷയെ ബാധിക്കുന്ന ചില കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നും സ്വര്‍ണക്കടത്ത് നടക്കുന്നതായി മുഖ്യമന്ത്രിയും സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് എന്തോ ഒളിച്ചുവെക്കാന്‍ ഉണ്ടെന്നും സ്വര്‍ണക്കടത്ത് അടക്കമുള്ള കുറ്റകൃത്യങ്ങള്‍ രാജ്യത്തിന് എതിരാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.

ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും രാജ് ഭവനിലേക്ക് വരാന്‍ ആവശ്യപ്പെട്ടിരുന്നു. മുമ്പ് നിരന്തരം വന്നു കൊണ്ടിരുന്നവര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിട്ടും വന്നില്ല. ഇനി അവര്‍ക്ക് രാജ്ഭവനിലേക്ക് പ്രവേശനമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നുണ്ടെന്ന് മുഖ്യമന്ത്രി നല്‍കിയ കത്ത് ഉയര്‍ത്തിക്കാട്ടി ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. അതുകൊണ്ടാണ് ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് അയക്കാതിരുന്നതെന്നും ഇതെല്ലാം രാഷ്ട്രപതിയെ രേഖാമൂലം അറിയിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

Tags:    

Similar News