സി എം രവീന്ദ്രന്റെ ഡിസ്ചാര്‍ജ്; തീരുമാനം ഇന്ന്

കഴിഞ്ഞ ദിവസം നടത്തിയ എംആര്‍ഐ സ്‌കാനില്‍ കഴുത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. കടുത്ത തലവേദന, ന്യൂറോ പ്രശ്‌നങ്ങള്‍, ശ്വാസംമുട്ട് തുടങ്ങിയ കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടികാണിച്ചാണ് സി എം രവീന്ദ്രന്‍ ചൊവ്വാഴ്ച മെഡിക്കല്‍ കോളജിലെത്തിയത്.

Update: 2020-12-11 03:32 GMT

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്യണമോയെന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടായേക്കും. ഡിസ്ചാര്‍ജ് സംബന്ധിച്ച തീരുമാനമെടുക്കാന്‍ ഇന്നു മെഡിക്കല്‍ ബോര്‍ഡ് വീണ്ടും ചേരും.

കഴിഞ്ഞ ദിവസം നടത്തിയ എംആര്‍ഐ സ്‌കാനില്‍ കഴുത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. കടുത്ത തലവേദന, ന്യൂറോ പ്രശ്‌നങ്ങള്‍, ശ്വാസംമുട്ട് തുടങ്ങിയ കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടികാണിച്ചാണ് സി എം രവീന്ദ്രന്‍ ചൊവ്വാഴ്ച മെഡിക്കല്‍ കോളജിലെത്തിയത്.

ആശുപത്രിയിലായതിനാല്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സാധിക്കില്ലെന്നു രവീന്ദ്രന്‍ ഇഡിയെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സാവകാശം തേടി അഭിഭാഷകന്‍ മുഖേന രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു കത്തും അയച്ചു.

തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. കടുത്ത തലവേദനയും കഴുത്ത് വേദനയും അനുഭവപ്പെടുന്നതിനാല്‍ കൊച്ചി വരെ യാത്ര ചെയ്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ രണ്ടാഴ്ച കൂടി സാവകാശം വേണമെന്നുമാണ് രവീന്ദ്രന്റെ ആവശ്യം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ ശുപാര്‍ശ കത്തും ഒപ്പം നല്‍കിയിരുന്നു.

Tags:    

Similar News