ഇസ്‌ലാം വിശ്വാസികളായതുകൊണ്ട് പാക് ടീമിന് അച്ചടക്കം; മാത്യു ഹെയ്ഡന്റെ പരാമര്‍ശനത്തിനെതിരേ സൈബര്‍ ആക്രമണം

Update: 2023-10-05 07:06 GMT

ഡല്‍ഹി: പാകിസ്ഥാന്റെ ക്രിക്കറ്റ് സംസ്‌കാരത്തില്‍ ഇസ്ലാം ചെലുത്തുന്ന സ്വാധീനമെന്ന തരത്തില്‍ ഓസ്ട്രേലിയയുടെ മുന്‍ ഓപ്പണര്‍ ബാറ്റ്സ്മാന്‍ മാത്യു ഹെയ്ഡന്‍ നടത്തിയ പരാമര്‍ശത്തിനെതിരേ സൈബര്‍ ആക്രമണം. ഇസ്‌ലാം വിശ്വാസികളായതുകൊണ്ട് പാകിസ്ഥാന്‍ ടീമിന് അച്ചടക്കമുണ്ടെന്നാണ് ഹെയ്ഡന്‍ പറഞ്ഞത്. ചൊവ്വാഴ്ച ഗുവാഹത്തിയില്‍ ഓസ്ട്രേലിയയും പാക്കിസ്ഥാനും തമ്മിലുള്ള ലോകകപ്പ് 2023 സന്നാഹ മത്സരത്തിനിടെ മുന്‍ പിസിബി മേധാവി റമീസ് രാജയ്ക്കൊപ്പം കമന്ററി പറയുമ്പോഴാണ് പരാമര്‍ശം.

കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന പുരുഷ ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ ടീമിന്റെ മെന്ററായി പ്രവര്‍ത്തിച്ചപ്പോള്‍ ബാബര്‍ അസമുമായി വളരെ അടുത്ത ഇടപഴകാന്‍ ഹെയ്ഡന് കഴിഞ്ഞിട്ടുണ്ട്. ''ഇസ്‌ലാം മതവിശ്വാസം പാകിസ്ഥാന്‍ ടീമിലെ ജീവിതരീതി വലിയ അച്ചടക്കത്തിലേക്ക് നയിക്കുന്നു, അതുകൊണ്ടുതന്നെ പാക് ടീമിനോട് എനിക്ക് ആദരവും ആരാധനയുമുണ്ട്, ''സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കില്‍ റമീസ് രാജയ്ക്കൊപ്പം കമന്ററി ചെയ്യുന്നതിനിടെ ഹെയ്ഡന്‍ പറഞ്ഞു.


ഹെയ്ഡനും രാജയും ചേര്‍ന്നുള്ള വീഡിയോ ക്ലിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പാകിസ്ഥാന്‍ മാധ്യമങ്ങളും പൗരന്മാരും മുന്‍ ഓസീസ് ക്രിക്കറ്റ് താരത്തിന്റെ പരാമര്‍ശം ആഘോഷിക്കുമ്പോള്‍, വിമര്‍ശനവുമായി ഇന്ത്യയില്‍നിന്നുള്ള ആരാധകര്‍ ഉള്‍പ്പടെ രംഗത്തെത്തിയിട്ടുണ്ട്.





Tags:    

Similar News