ഇടയ്ക്കിടെ പോയിവന്ന് ബുദ്ധിമുട്ടേണ്ട, ഇവിടെ താമസിക്കാം; കേന്ദ്ര ഏജൻസികളോട് തേജസ്വി യാദവ്
എന്റെ വീട്ടിൽ ഒരു ഓഫിസ് തുറക്കാൻ അന്വേഷണ ഏജൻസികളെ ഞാൻ ക്ഷണിക്കുകയാണ്. നിങ്ങളുടെ ചാനലിലൂടെ ഞാൻ അവരെ ക്ഷണിക്കുന്നു.
പട്ന: കേന്ദ്ര അന്വേഷണ ഏജൻസികളെ ഭയമില്ലെന്ന് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ഏജൻസികൾക്ക് എല്ലാം ബിഹാറിലേക്ക് സ്വാഗതം എന്നും അന്വേഷണത്തെ ഭയമില്ലെന്നും തേജസ്വി യാദവ് പറഞ്ഞു.
ബിജെപിയുടെ പോഷക സംഘടനപോലെ പ്രവർത്തിക്കുന്ന ഒന്നായി ദേശിയ ഏജൻസികൾ മാറിയെന്ന് കുറ്റപ്പെടുത്തിയ യാദവ് പറയുന്നത് ഇങ്ങനെ. "എന്റെ വീട്ടിൽ ഒരു ഓഫിസ് തുറക്കാൻ അന്വേഷണ ഏജൻസികളെ ഞാൻ ക്ഷണിക്കുകയാണ്. നിങ്ങളുടെ ചാനലിലൂടെ ഞാൻ അവരെ ക്ഷണിക്കുന്നു. ഇഡി, സിബിഐ, ഇൻകം ടാക്‌സ് ദയവായി കടന്നുവരണം, എത്രകാലം വേണമെങ്കിലും ഇവിടെ താമസിക്കാം. എന്തിനാണ് തിരിച്ചുപോയി രണ്ടു മാസത്തിന് ശേഷം റെയ്ഡിന് വരുന്നത്? ഇവിടെ താമസിക്കൂ, അതാണ് എളുപ്പം."
നിതീഷ് കുമാർ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവ് ഏറെ നാളത്തെ ശത്രുത മറന്ന് നിതീഷുമായി ചേർന്ന് നിൽക്കുന്ന ചിത്രങ്ങൾ വളരെ വേഗം വാർത്ത ആയിരുന്നു. ബിജെപി സഖ്യത്തിൽ നിതീഷ് കുമാർ അസ്വസ്ഥനായിരുന്നു. ഒടുവിൽ മാറ്റം വന് എന്നും കൂടുതൽ ആളുകൽ ബിജെപി വിട്ട് സഖ്യത്തിൽ ചേരുമെന്നും പ്രത്യാശ പങ്കുവെച്ചു.