'ഞങ്ങളുടെ വീടുകള്‍ ബുള്‍ഡോസ് ചെയ്തവന്‍ ഖേദിക്കുന്ന ഒരു ദിനം വരുമെന്ന് അവരെ നിങ്ങള്‍ ഓര്‍മിപ്പിച്ചേക്കുക': ഇ അബൂബക്കര്‍

ഫാഷിസ്റ്റുകള്‍ക്ക് ശക്തിയുടെ ഭാഷ മാത്രമേ മനസ്സിലാവൂ. ഓരോരുത്തരോടും അവരവരുടെ ഭാഷയില്‍, അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ സംസാരിക്കാന്‍ പഠിച്ചിട്ടുള്ളവരാണ് നിങ്ങള്‍. ഇന്‍ശാഅല്ലാഹ് വിജയത്തിന്റെ പാതയില്‍ നമുക്ക് സന്ധിക്കാം. ഇ അബൂബക്കര്‍ കുറിച്ചു.

Update: 2022-09-18 07:32 GMT

കോഴിക്കോട്: 'ശത്രുക്കള്‍ മറന്നു പോയെങ്കില്‍ അവരെ നിങ്ങള്‍ ഓര്‍മിപ്പിച്ചേക്കുക, അവര്‍ ചെയ്തതൊന്നും നാം മറന്നിട്ടില്ലെന്ന്, ഒരിക്കലും മറക്കുകയില്ലെന്ന്. ഞങ്ങളുടെ വീടുകള്‍ ബുള്‍ഡോസ് ചെയ്തവന്‍ ഖേദിക്കുന്ന ഒരു ദിനം വരുമെന്ന്'. പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 'അവരുടെ ഗൂഢാലോചനകള്‍ക്ക് പര്‍വ്വതങ്ങളെ പിഴുതുമാറ്റാന്‍ സാധിച്ചു എന്ന് വരാം, എന്നാല്‍ തീര്‍പ്പിന്റെയും നിശ്ചയത്തിന്റെയും പേശി ദൃഢതയുള്ള, വിശ്വാസത്തില്‍ ഉറച്ച ഞങ്ങളുടെ കാല്‍വെപ്പുകള്‍ പിഴുതുമാറ്റാന്‍ ആരാലും സാധ്യമല്ല എന്ന് എനിക്കുറപ്പുണ്ട്.' റിപബ്ലിക്കിനെ രക്ഷിക്കുക' എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ജനമഹാ സമ്മേളനത്തിന്റെ പശ്ചാതലത്തില്‍ ഇ അബൂബക്കര്‍ കുറിച്ചു.

'നിങ്ങളിലൂടെ മധുര മധുരമായ 'നാളെ ' ഈ രാജ്യത്തിനുവേണ്ടി നാം സൃഷ്ടിക്കും.

ശത്രുക്കള്‍ മറന്നു പോയെങ്കില്‍ അവരെ നിങ്ങള്‍ ഓര്‍മിപ്പിച്ചേക്കുക,അവര്‍ ചെയ്തതൊന്നും നാം മറന്നിട്ടില്ലെന്ന്, ഒരിക്കലും മറക്കുകയില്ലെന്ന്. ഞങ്ങളുടെ വീടുകള്‍ ബുള്‍ഡോസ് ചെയ്തവന്‍ ഖേദിക്കുന്ന ഒരു ദിനം വരുമെന്ന്,

ഞങ്ങളുടെ പള്ളി തകര്‍ത്തവരെ, ഞങ്ങളുടെ സഹോദരന്മാരെ തല്ലി കൊന്നവരെ ഞങ്ങള്‍ മറക്കുകയില്ലെന്ന്. കാലദൈര്‍ഘ്യം ഞങ്ങളെ നിരാശപ്പെടുത്തുകയില്ലെന്ന്. ദശകങ്ങളും ശതകങ്ങളും ആയാലും ഞങ്ങള്‍ നിരാശപ്പെടുകയില്ലെന്ന്. അവരുടെ ഗൂഢാലോചനകള്‍ക്ക് പര്‍വ്വതങ്ങളെ പിഴുതുമാറ്റാന്‍ സാധിച്ചു എന്ന് വരാം, എന്നാല്‍ തീര്‍പ്പിന്റെയും നിശ്ചയത്തിന്റെയും പേശി ദൃഢതയുള്ള, വിശ്വാസത്തില്‍ ഉറച്ച ഞങ്ങളുടെ കാല്‍വെപ്പുകള്‍ പിഴുതുമാറ്റാന്‍ ആരാലും സാധ്യമല്ല എന്ന് എനിക്കുറപ്പുണ്ട്.' ഇ അബൂബക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Full View

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മൂന്ന് വര്‍ഷമായി ഞാന്‍ 'സജീവമായി' പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തനത്തില്‍ നിന്ന് മാറിനിന്നിട്ട്. ഞാന്‍ പങ്കെടുത്ത അവസാനത്തെ പരിപാടി 2019 സെപ്റ്റംബര്‍ 29ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന സമ്മേളനമായിരുന്നു. മൂന്നു വര്‍ഷത്തിനുശേഷം ഇപ്പോള്‍ ഞാന്‍ എന്റെ ഓര്‍മ്മകളിലേക്കും ജീവിതത്തിലേക്കും പിച്ചവച്ച് വരുന്നതേയുള്ളൂ.

മുമ്പ് എന്നെ സംബന്ധിച്ചുള്ള എന്റെ ആക്ഷേപം മനസ്സ് പോകുന്നിടത്തേക്ക് ശരീരം പോകുന്നില്ല എന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ ശരീരം പോകുന്നിടത്തേക്ക് മനസ്സ് പോകുന്നില്ല. ഈ മൂന്ന് വര്‍ഷത്തിനുള്ളില്‍ പോപുലര്‍ ഫ്രണ്ടിനുണ്ടായ വളര്‍ച്ച, ദൃശ്യവും അദൃശ്യവുമായ വളര്‍ച്ച കൗതുകം ജനിപ്പിക്കുന്നതാണ്.

ദൃശ്യമായ വളര്‍ച്ച ഇന്നലെ, സെപ്റ്റംബര്‍ പതിനേഴാം തിയ്യതി കോഴിക്കോട്ടെ കടപ്പുറത്തു നാം കണ്ടതാണ്. പോപുലര്‍ ഫ്രണ്ടിലെ എന്റെ സഹോദരന്മാരെ സഹോദരികളെ, സൂര്യനുദിക്കുന്ന കിഴക്കന്‍ മലനിരകളില്‍ നിന്നാണ് നിങ്ങള്‍ വരുന്നത്. പടിഞ്ഞാറന്‍ മഹാസാഗരത്തോട് മത്സരിക്കാനല്ല നിങ്ങള്‍ വന്നത്.

കുഞ്ഞാലിമാരുടെ അറബിക്കടലിനോട് താതാത്മ്യം പ്രാപിക്കാന്‍ ഇവിടെയെത്തിയ മനുഷ്യ മഹാസാഗരമേ, ഞാന്‍ നിന്നെ അഭിവാദനം ചെയ്യുകയാണ്, ശുഭകാമനകള്‍ അറിയിക്കുകയാണ്.

അറബിക്കടല്‍ എത്ര വിനയാന്വിതയായാണ് നിങ്ങള്‍ക്കു മുമ്പില്‍ നില്‍ക്കുന്നത്, അവളുടെ ഭ്രാന്തമായ തിരമാല നിങ്ങള്‍ക്കു മുമ്പില്‍ എത്ര മൃദുലമാണ്. മഹാസാഗരത്തെ നിഷ് പ്രഭമാക്കുന്നൂ,നിങ്ങളുടെ മുദ്രാവാക്യ ഗര്‍ജനങ്ങള്‍. പോപുലര്‍ ഫ്രണ്ടിന്റെ വര്‍ദ്ധിത പ്രസക്തി ഇന്ന് രാജ്യം തിരിച്ചറിഞ്ഞിരിക്കുന്നു. അതിന്റെ പ്രതിഫലനമാണ് ഇന്നലെ കടപ്പുറത്തു വന്നുചേര്‍ന്ന ജനമഹാ സദസ്സ്.

അതിന്റെ പ്രതിഫലനമാണ്, ആ സേതു ഹിമാചലം നിങ്ങളുടെ വളര്‍ച്ച.

അതിന്റെ പ്രതിഫലനമാണ് കന്യാകുമാരിയില്‍ നിന്നുള്ള മുദ്രാവാക്യത്തിന് ഹിമാലയന്‍ പര്‍വ്വതസമുഛയത്തില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിധ്വനികള്‍.

അതിന്റെ പ്രതിഫലനമാണ് ഇന്ത്യയുടെ വ്യാസത്തോളമുള്ള നിങ്ങളുടെ വികാസവും വ്യാപ്തിയും.

നിങ്ങളുടെ അദൃശ്യമായ വളര്‍ച്ച, പക്ഷെ,

അതിശയിപ്പിക്കുന്നതും അമ്പരപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമാണ്!!

ഹാവൂ... ഈ മൂന്നു വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റി.

നാട്ടിലുള്ള മുഴുവന്‍ സമരങ്ങളുടെയും പിന്നില്‍ നിന്ന് ഊര്‍ജ്ജം പകരാനും ഊര്‍ജ്ജത്തിന്റെ സ്രോതസായ കോടിക്കണക്കിന് രൂപ വിതരണം ചെയ്യാനും നിങ്ങള്‍ക്ക് സാധിച്ചുവല്ലോ. ഇത് ഞാനോ നിങ്ങളോ പറയുന്നതല്ല, രാജ്യത്തിലെ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളും പറയുന്നതാണ്

രാജ്യത്ത് നടക്കുന്ന മുഴുവന്‍ അക്രമങ്ങളുടെയും കലാപങ്ങളുടെയും പിന്നില്‍ നില്‍ക്കാന്‍ മാത്രമേ നിങ്ങള്‍ക്ക് സാധിച്ചുള്ളൂ എന്നുള്ളത് അല്പം ലജ്ജയുണ്ടാക്കുന്ന കാര്യമാണ് എങ്കിലും....!

ആര്‍എസ്എസിന്റെ മുഖ്യപ്രതിപക്ഷം ആയി നിങ്ങള്‍ വളര്‍ന്നുവെന്നുള്ളതും ഈ മൂന്നു വര്‍ഷത്തിനുള്ളിലെ നേട്ടമായി തന്നെ കാണണം. സഹോദരന്മാരെ സഹോദരികളെ,

30 വര്‍ഷം മുമ്പ് നാം പറഞ്ഞ കാര്യങ്ങള്‍ ഓരോന്നോരോന്നായി സംഭവ ലോകത്തു നാം കാണുകയാണ്. ആര്‍എസ്എസ് വളരുകയാണെന്നും, ജനാധിപത്യത്തിന്റെ പഴുതിലൂടെ അവര്‍ ഭരണത്തില്‍ വരുമെന്നും മുസ്ലിംകള്‍ അവരുടെ ഉന്നമായിരിക്കുമെന്നും അന്ന് നാംപറഞ്ഞു. മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ അന്നത് ഗൗനിച്ചതേയില്ല.

ആര്‍എസ്എസിനെ ഒരു സംഘടനയായി നിങ്ങള്‍ കുറച്ചു കാണരുതെന്ന്, അതൊരു മനസ്ഥിതിയാണെന്ന് അന്ന് നാം പറഞ്ഞു. എന്നാണോ ആര്‍എസ്എസിന്

മേല്‍കൈ കിട്ടുന്നത് അന്ന് എല്ലാ മനസ്ഥിതിക്കാരും സംയോജിക്കുമെന്ന് നാം പറഞ്ഞു. നടക്കുന്നില്ലേ അതെല്ലാം കൃത്യമായി!! എന്‍ഡിഎഫിനെ അഥവാ പോപ്പുലര്‍ ഫ്രണ്ടിനെ ഒരു സംഘടനയായി ചുരുക്കി കളയരുത്, അതു മുസ്ലീങ്ങളുടെയും ദളിത് പിന്നോക്ക വിഭാഗങ്ങളുടെയും മര്‍ദ്ദിതന്റെയും പീഡിതന്റെയും മനസ്സായി, ഹൃദയം തന്നെയായി വളരണം,വളര്‍ത്തണം എന്നും നാം പറഞ്ഞു.

അല്‍ഹംദുലില്ല, ഇന്ന് ആ വിധത്തില്‍ പോപ്പുലര്‍ ഫ്രണ്ട് വളര്‍ന്നിരിക്കുന്നു. ഇന്ത്യയുടെ വ്യാസത്തോളം വളര്‍ന്നിരിക്കുന്നു. മാത്രമല്ല ഇന്ത്യ എവിടെയുണ്ടോ അവിടെയെല്ലാം, ഇന്ത്യക്കാരെവിടെയുണ്ടോ അവിടെയെല്ലാം പോപ്പുലര്‍ ഫ്രണ്ട് സാന്നിധ്യം അറിയിക്കുമെന്ന് എനിക്കറിയാം . ഇന്ത്യയുടെ വ്യാസത്തോളം മാത്രമല്ല വേണമെങ്കില്‍

ദിഗ്‌വലയത്തോളം, ചക്രവാള സീമകളോളം വളരാന്‍ കരുത്തുള്ള പ്രസ്ഥാനമാണ് പോപ്പുലര്‍ ഫ്രണ്ട്.

സഹോദരന്മാരെ, നിങ്ങള്‍ രാജ്യസ്‌നേഹികളാണ്. ജനങ്ങളുടെയും രാജ്യത്തിന്റെയും അഖണ്ഡത കാത്തു സൂക്ഷിക്കുന്നത് നിങ്ങളാണ്. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കേണ്ടത് നിങ്ങളാണ്

അതുകൊണ്ട് ഈ റിപ്പബ്ലിക്‌ന് കാവിലിരിക്കേണ്ട ബാധ്യതയും നിങ്ങള്‍ക്കാണു. ഈ രാജ്യത്തെ ആസുരതയില്‍ നിന്ന് രക്ഷിക്കേണ്ടതും ഭാസുരതയിലേക്ക് നയിക്കേണ്ടതും നിങ്ങളാണ്, ഫാസിസത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കേണ്ടത് നിങ്ങളാണ്.

ചെറുത്തുനില്‍പിന്റെ ഉണര്‍വാണ് നിങ്ങള്‍, പ്രതിരോധത്തിന്റെ ഉണര്‍ത്തു പാട്ടും നിങ്ങളാണ്. രാജ്യത്ത് പരിവര്‍ത്തനം സൃഷ്ടിക്കുന്നത് നിങ്ങളിലൂടെ യായിരിക്കും.

മാറ്റത്തിന്റെ കാഹളം ഊതിക്കഴിഞ്ഞു.

നിങ്ങളിലൂടെ മധുര മധുരമായ 'നാളെ ' ഈ രാജ്യത്തിനുവേണ്ടി നാം സൃഷ്ടിക്കും.

ശത്രുക്കള്‍ മറന്നു പോയെങ്കില്‍ അവരെ നിങ്ങള്‍ ഓര്‍മിപ്പിച്ചേക്കുക,അവര്‍ ചെയ്തതൊന്നും നാം മറന്നിട്ടില്ലെന്ന്, ഒരിക്കലും മറക്കുകയില്ലെന്ന്. ഞങ്ങളുടെ വീടുകള്‍ ബുള്‍ഡോസ് ചെയ്തവന്‍ ഖേദിക്കുന്ന ഒരു ദിനം വരുമെന്ന്,

ഞങ്ങളുടെ പള്ളി തകര്‍ത്തവരെ, ഞങ്ങളുടെ സഹോദരന്മാരെ തല്ലി കൊന്നവരെ ഞങ്ങള്‍ മറക്കുകയില്ലെന്ന്. കാലദൈര്‍ഘ്യം ഞങ്ങളെ നിരാശപ്പെടുത്തുകയില്ലെന്ന്. ദശകങ്ങളും ശതകങ്ങളും ആയാലും ഞങ്ങള്‍ നിരാശപ്പെടുകയില്ലെന്ന്. അവരുടെ ഗൂഢാലോചനകള്‍ക്ക് പര്‍വ്വതങ്ങളെ പിഴുതുമാറ്റാന്‍ സാധിച്ചു എന്ന് വരാം, എന്നാല്‍ തീര്‍പ്പിന്റെയും നിശ്ചയത്തിന്റെയും പേശി ദൃഢതയുള്ള, വിശ്വാസത്തില്‍ ഉറച്ച ഞങ്ങളുടെ കാല്‍വെപ്പുകള്‍ പിഴുതുമാറ്റാന്‍ ആരാലും സാധ്യമല്ല എന്ന് എനിക്കുറപ്പുണ്ട്.

എല്ലാവര്‍ക്കും എല്ലാ ഭാഷയും മനസ്സിലാവില്ല ചിലര്‍ക്ക് അഹിംസയുടെ ഭാഷ മനസ്സിലാകും. സംസ്‌കാരത്തിന്റെ ഭാഷ മനസ്സിലാകുന്നവരും ഉണ്ട്. ആശയസുകൃതിയുടെ ഒരു പദം പോലും തങ്ങളുടെ പദാവലിയില്‍ ഇല്ലാത്തവര്‍ പുറത്തുവിടുന്ന മാലിന്യം വംശീയതയുടെയും വിദ്വേഷത്തിന്റെയും വെറുപ്പിന്റെയുമാണ്. ഉത്തര്‍പ്രദേശിലെ ഒരു 'നൂപുര'ധ്വനി സൃഷ്ടിച്ച പ്രകമ്പനം എത്ര പ്രകോപനപരമായിരുന്നു എന്ന് നിങ്ങള്‍ക്കറിയാം. ഹിംസയുടെ ഭാഷയിലാണ് അവരെല്ലാം സംസാരിക്കുന്നത്. അവര്‍ക്ക് ഹിംസയുടെ ഭാഷ മാത്രമേ മനസ്സിലാവുകയുമുള്ളു.

ഫാഷിസ്റ്റുകള്‍ക്ക് ശക്തിയുടെ ഭാഷ മാത്രമേ മനസ്സിലാവൂ. ഓരോരുത്തരോടും അവരവരുടെ ഭാഷയില്‍, അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ സംസാരിക്കാന്‍ പഠിച്ചിട്ടുള്ളവരാണ് നിങ്ങള്‍.

ഇന്‍ശാഅല്ലാഹ് വിജയത്തിന്റെ പാതയില്‍ നമുക്ക് സന്ധിക്കാം. അല്ലെങ്കില്‍ അവിടെ.....രക്തസാക്ഷികളായ നമ്മുടെ സഹോദരന്മാരോടൊപ്പം.

ജയിലുകളില്‍ പീഡനം അനുഭവിച്ച, അനുഭവിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ സഹോദരന്മാരോടൊപ്പം, വീടിന്റെ അകത്തളങ്ങളില്‍ ഭര്‍ത്താവിനെ സഹോദരനെ പിതാവിനെ മകനെ

കാത്തിരുന്ന് കഴിയുന്ന, പ്രാര്‍ത്ഥിക്കുന്ന, സഹോദരിമാരോടൊപ്പം അവരുടെ കുഞ്ഞുങ്ങളോടൊപ്പം..

ഇന്‍ഷാ അല്ലാഹ്.

Tags:    

Similar News