ഇ ശ്രീധരനും പിന്നില്‍; സംസ്ഥാനത്ത് നിലംതൊടാതെ ബിജെപി
തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിപ്പോന്ന പാലക്കാട്ടെ സ്ഥാനാര്‍ഥി ഇ ശ്രീധരന്‍ അവസാന ഘട്ടത്തിലെത്തുമ്പോള്‍ പിന്നിലേക്ക് മാറുന്ന കാഴ്ചയാണ് കാണാനായത്. കോണ്‍ഗ്രസിന്റെ യുവ എംഎല്‍എ ഷാഫി പറമ്പിലാണ് അവസാനഘട്ടത്തില്‍ ലീഡ് ചെയ്യുന്നത്.
പാലക്കാട്: കേന്ദ്ര ഭരണത്തിന്റെ തണലില്‍ ഏറെ അവകാശവാദങ്ങളുമായി കോടികള്‍ പൊടിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടും വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കു നീങ്ങുമ്പോള്‍ ഒരിടത്തും ജയിച്ച് കയറാനോ ലീഡ് നിലനിര്‍ത്താനൊ കഴിയാതെ ബിജെപി. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിപ്പോന്ന പാലക്കാട്ടെ സ്ഥാനാര്‍ഥി ഇ ശ്രീധരന്‍ അവസാന ഘട്ടത്തിലെത്തുമ്പോള്‍ പിന്നിലേക്ക് മാറുന്ന കാഴ്ചയാണ് കാണാനായത്. കോണ്‍ഗ്രസിന്റെ യുവ എംഎല്‍എ ഷാഫി പറമ്പിലാണ് അവസാനഘട്ടത്തില്‍ ലീഡ് ചെയ്യുന്നത്.
വോട്ടെണ്ണല്‍ തുടങ്ങിയതു മുതല്‍ പാലക്കാട് മുന്നിലായിരുന്നു ഇ ശ്രീധരന്‍. ഒരു ഘട്ടത്തില്‍ ലീഡ് ഏഴായിരത്തിനു മുകളിലെത്തി. എന്നാല്‍ അവസാന ഘട്ടത്തിലേക്കു നീങ്ങിയപ്പോള്‍ ഇതു കുറഞ്ഞുവന്നു. രണ്ടു റൗണ്ട് മാത്രം എണ്ണാനുള്ളപ്പോള്‍ ആയിരത്തിലേറെ വോട്ടിനാണ് ഷാഫി ലീഡ് ചെയ്യുന്നത്.
ബിജെപി പ്രതീക്ഷ വച്ച നേമത്ത് പാര്‍ട്ടി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ പിന്നിലാണ്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും പിറകിലാണ്. തൃശൂരാണ് ബിജെപിക്കു പ്രതീക്ഷയുണ്ടായിരുന്ന മറ്റൊരു മണ്ഡലം. ഇവിടെ പാര്‍ട്ടി സ്ഥാനാര്‍ഥി സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായി.