'ഈറ്റ് കൊച്ചി ഈറ്റ്' ഫുഡ് വ്‌ലോഗര്‍ വീട്ടില്‍ മരിച്ച നിലയില്‍

Update: 2023-11-04 06:33 GMT

കൊച്ചി: സാമുഹിക മാധ്യമങ്ങളിലെ പ്രമുഖ ഫുഡ് കമ്മ്യൂണിറ്റിയായ ഈറ്റ് കൊച്ചി ഈറ്റ് ഭക്ഷണ കൂട്ടായ്മയിലെ അംഗത്തെ മരിച്ച നിലയില്‍ കണ്ടെത്തി. രാഹുല്‍ എന്‍ കുട്ടിയെയാണ് ഇന്നലെ രാത്രി കൊച്ചി മാടവനയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊച്ചിയിലെ വ്യത്യസ്തങ്ങളായ ഭക്ഷണങ്ങളും ഹോട്ടലുകളും പരിചയപ്പെടുത്തുന്നതും ചര്‍ച്ച ചെയ്യുന്നതുമായ ഓണ്‍ലൈന്‍ സംഘമാണ് ഈറ്റ് കൊച്ചി ഈറ്റ്. കഴിഞ്ഞ ദിവസവും ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തെക്കുറിച്ച് രാഹുല്‍ വീഡിയോ ചെയ്തിരുന്നു. 2015ല്‍ തുടങ്ങിയ കമ്മ്യൂണിറ്റിക്ക് ഫേസ്ബുക്ക് പണം നല്‍കുന്നുണ്ട്. ഫേസ്ബുക്ക് പണം നല്‍കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ ഫുഡ് കമ്മ്യൂണിറ്റിയാണിത്. കമ്മ്യൂണിറ്റിയുടെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 50,000 ഡോളര്‍ അനുവദിച്ചിരുന്നു. നാല് ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമില്‍ ഈറ്റ് കൊച്ചി ഈറ്റ് കമ്യൂണിറ്റിക്കുള്ളത്. സംഭവത്തെക്കുറിച്ച് പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Tags:    

Similar News