മാംസാഹാരത്തിന് വിലക്കില്ല, പക്ഷേ ബീഫ് ഒഴിവാക്കണം: ആർഎസ്എസ് നേതാവ് ജെ നന്ദകുമാർ

രാജ്യത്തിന്റെ ഐക്യത്തിന് എതിരേ ചില വിദ്വേഷ ശക്തികൾ ദുഷിച്ച പ്രചാരണം നടത്തുകയാണ്. കോൺക്ലേവിനൊപ്പം, നമ്മുടെ ഐക്യം ശക്തിപ്പെടുത്തുന്നതിന് നമ്മുടെ വൈവിധ്യത്തെ ആഘോഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് നന്ദകുമാർ പറഞ്ഞു.

Update: 2022-09-14 17:32 GMT

നാ​ഗ്പൂർ: മാംസാഹാര ഭക്ഷണം നിഷിദ്ധമല്ലെന്നും രാജ്യത്ത് നിരോധിക്കാനാവില്ലെന്നും എന്നാൽ ബീഫ് ഒഴിവാക്കണമെന്നും മുതിർന്ന ആർഎസ്എസ് കാര്യവാഹക് ജെ നന്ദകുമാർ. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സംഘത്തിന്റേതല്ലെന്നും രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) ബൗദ്ധിക വിഭാഗത്തിന്റെ തലവൻ പറഞ്ഞു.

"രാജ്യത്തിന്റെ വൈവിധ്യം ആഘോഷിക്കുന്നതിനായി" തന്റെ സംഘടനയും മറ്റ് നിരവധി സംഘ അനുബന്ധ സംഘടനകളും സപ്തംബർ 20 മുതൽ ഗുവാഹത്തിയിൽ 'ലോക്മന്ഥൻ' എന്ന പേരിൽ ബുദ്ധിജീവികളുടെ ത്രിദിന സമ്മേളനം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സംസ്‌കാരത്തിന് പ്രത്യേക ഊന്നൽ നൽകുന്ന ചടങ്ങ് വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ ഉദ്ഘാടനം ചെയ്യുമെന്ന് നന്ദകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്തിന്റെ ഐക്യത്തിന് എതിരേ ചില വിദ്വേഷ ശക്തികൾ ദുഷിച്ച പ്രചാരണം നടത്തുകയാണ്. കോൺക്ലേവിനൊപ്പം, നമ്മുടെ ഐക്യം ശക്തിപ്പെടുത്തുന്നതിന് നമ്മുടെ വൈവിധ്യത്തെ ആഘോഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് നന്ദകുമാർ പറഞ്ഞു. രാജ്യത്ത് നിലനിൽക്കുന്ന വിവിധ ഭക്ഷണ ശീലങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, "മാംസാഹാര ഭക്ഷണം ഒരു വിലക്കല്ല, അത് നിരോധിക്കാൻ കഴിയി​ല്ലെന്ന് കുമാർ പറഞ്ഞു. ആചാരപരമായും ശാസ്ത്രീയമായും ബീഫ് കഴിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar News