കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്ത് അന്വേഷണം നടത്തുന്നതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍

Update: 2021-03-22 10:24 GMT

ന്യൂഡല്‍ഹി: കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്ത് അന്വേഷണം നടത്തുന്നതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. വിദേശവിനിമയ ചട്ടം സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ അന്വേഷണം. കിഫ്ബിക്കെതിരെ സിബിഐ അന്വേഷണം നടക്കുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് ആക്‌സിസ് ബാങ്കിലെയും കിഫ്ബിയിലേയും ഉദ്യോഗസ്ഥരുടെ മൊഴി എടുത്തു. ഇവര്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ചുവരുന്നതായും സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. മസാലബോണ്ടിന്റെ അനുമതിക്കായി കിഫ്ബിക്ക് വേണ്ടി ആക്‌സിസ് ബാങ്ക് റിസര്‍വ് ബാങ്കിനെ സമീപിച്ചിരുന്നു. ആര്‍ബിഐ ഇതിന്റെ അടിസ്ഥാനത്തില്‍ അനുമതി നല്‍കിയിരുന്നുവെന്നും സര്‍ക്കാര്‍. എംപിമാരായ അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവര്‍ ഉന്നയിച്ച ചോദ്യത്തിനാണ് ധനമന്ത്രാലായം മറുപടി നല്‍കിയത്.

Tags:    

Similar News