നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശരത് പവാറിനും മരുമകനുമെതിരേ അഴിമതിക്കേസ്
മുംബൈ: മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞൈടുപ്പിന് ഒരുമാസം ബാക്കി നില്‍ക്കവെ നാഷണിലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും മു്ന്‍കേന്ദ്രമന്ത്രിയുമായ ശരത് പവാറിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് കേസെടുത്തു. മഹാരാഷ്ട്ര സഹകരണ ബാങ്കിലെ 25000 കോടി രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ടാണ് കേസ്. പവാറിന്റെ മരുമകനും മുന്‍ മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത്ത് പവാറിനെതിരേയും കേസുണ്ട്.
2007-2011 കാലത്ത് ബാങ്കിന് 1000 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നും വന്‍ തുകയുടെ വായ്പകള്‍ രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കള്‍ക്കാണ് കിട്ടിയതെന്നുമാണ് നേതാക്കള്‍ക്കെതിരായ ആരോപണം. പ്രാഥമികാന്വേഷണം പോലും നടത്താതെയാണ് വായ്പകള്‍ അനുവദിച്ചതെന്നും ആരോപണമുണ്ട്.
മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കിന്റെ ഭാരവാഹികളായ അജിത്ത് പവാറിനും മറ്റുള്ള എന്‍സിപി നേതാക്കള്‍ക്കുമെതിരെ നേരത്തെ ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം മഹാരാഷ്ട്രാ പോലീസ് കേസെടുത്തിരുന്നു.
അതേസമയം ബോര്‍ഡ് അംഗം പോലുമല്ലാത്ത തനിക്കെതിരേ അഴിമതിയുമായി ബന്ധപ്പെട്ട് കേസെടുത്തത് എന്തിനാണെന്നു മനസ്സിലായില്ലെന്നു പവാര്‍ പറഞ്ഞു.