ഡിഎംകെ നേതാവ് എ രാജയുടെ 55 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

Update: 2023-10-10 12:09 GMT

ചെന്നൈ: കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ച് ഡിഎംകെ നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന എ രാജയുടെ 55 കോടി വിലമതിക്കുന്ന 15 സ്ഥാവര ബിനാമി സ്വത്തുക്കള്‍ ഇഡി(എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) കണ്ടുകെട്ടി. രാജയുടെ ബിനാമി കമ്പനിയെന്ന് ആരോപിച്ചാണ് കോവൈ ഷെല്‍ട്ടേഴ്‌സ് പ്രമോട്ടേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ച് ചുമത്തിയ കേസന്വേഷണത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ ഡിസംബറില്‍ രാജയുടെ കോയമ്പത്തൂരിലുള്ള 45 ഏക്കര്‍ ഭൂമി ഇഡി കണ്ടുകെട്ടിയിരുന്നു. 2ജി സ്‌പെക്ട്രം വിതരണത്തില്‍ ക്രമക്കേട് നടത്തിയെന്നും കള്ളപ്പണം വെളുപ്പിച്ചെന്നുമുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് എ രാജയ്‌ക്കെതിരേ കുറ്റപത്രം സമര്‍ച്ചിരുന്നത്. 59 കാരനായ എ രാജ നീലഗിരി ലോക്‌സഭാ സീറ്റില്‍ നിന്നുള്ള എംപിയാണ്. മുന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയും ഡിഎംകെയുടെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളുമാണ്.

Tags:    

Similar News