സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെ ഈജിപ്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു

പ്രതിഷേധം സമാധാന പരമായിരുന്നിട്ടും ആഭ്യന്തര മന്ത്രാലയം അല്‍ ജിസയിലെ അല്‍ ഇയാദില്‍ മൂന്നു പേരെ കൊലപ്പെടുത്തിയെന്ന് സ്‌പെയിനില്‍ പ്രവാസ ജീവിതം നയിക്കുന്ന ഈജിപ്ഷ്യന്‍ വ്യവസായിയും പ്രതിപക്ഷ നേതാവുമായ മുഹമ്മദ് അലി ട്വിറ്ററില്‍ കുറിച്ചു.

Update: 2020-09-26 16:28 GMT

കെയ്‌റോ: രാജ്യത്ത് ഭരണവിരുദ്ധ പ്രക്ഷോഭം ശക്തിയാര്‍ജ്ജിക്കുന്നതിനിടെ ഈജിപ്ഷ്യന്‍ നഗരമായ അല്‍ ജിസയില്‍ പ്രതിഷേധക്കാര്‍ക്കു നേരെയുണ്ടായ പോലിസ് നടപടിയില്‍ മൂന്നു പേര്‍ കൊലപ്പെട്ടതായി പ്രതിപക്ഷ പ്രവര്‍ത്തകരും മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധം സമാധാന പരമായിരുന്നിട്ടും ആഭ്യന്തര മന്ത്രാലയം അല്‍ ജിസയിലെ അല്‍ ഇയാദില്‍ മൂന്നു പേരെ കൊലപ്പെടുത്തിയെന്ന് സ്‌പെയിനില്‍ പ്രവാസ ജീവിതം നയിക്കുന്ന ഈജിപ്ഷ്യന്‍ വ്യവസായിയും പ്രതിപക്ഷ നേതാവുമായ മുഹമ്മദ് അലി ട്വിറ്ററില്‍ കുറിച്ചു.

അലിയുടെ ആഹ്വാനത്തെതുടര്‍ന്ന് അല്‍സിസി ഭരണകൂടത്തിനെതിരേ കെയ്‌റോ, അല്‍ ജിസ, ലക്‌ഷോര്‍ തുടങ്ങിയ നഗരങ്ങളില്‍ തെരുവിലിറങ്ങിയ പ്രക്ഷോഭകരുടെ ദൃശ്യങ്ങള്‍ നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. കഴിഞ്ഞ ആഴ്ചയാണ് മോശം ജീവിത സാഹചര്യങ്ങളെതുടര്‍ന്ന് പ്രസിഡന്റ് അല്‍സിസിയുടെ രാജിയാവശ്യപ്പെട്ട് ജനം പ്രക്ഷോഭങ്ങള്‍ക്കു തുടക്കംകുറിച്ചത്.

സുരക്ഷാ സേനയുടെ ഇടപെടല്‍ മൂലമാണ് സമി വഫ്ദി സയ്യിദ് ബഷീര്‍, റിസ മുഹമ്മദ് അബു ഇമാം, മുഹമ്മദ് നസീര്‍ ഹംദി ഇസ്മായില്‍ എന്നിവര്‍ കൊല്ലപ്പെട്ടതെന്ന് മുസ്‌ലിം ബ്രദര്‍ഹുഡ് നിയന്ത്രണത്തിലുള്ള വതന്‍ ടിവി ചാനല്‍ റിപോര്‍ട്ട് ചെയ്തു.

അതേസമയം, കൊലപാതകങ്ങളോട് അധികൃതര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. അല്‍ സിസിയുടെ ഭരണത്തിനെതിരെ വെള്ളിയാഴ്ച പ്രകടനങ്ങള്‍ നടത്താനും അധികൃതര്‍ പ്രതിഷേധം ക്രൂരമായി അടിച്ചമര്‍ത്തുന്ന സാഹചര്യത്തില്‍ 'ഭയത്തിന്റെ തടസ്സങ്ങള്‍ തകര്‍ക്കണ'മെന്നും മുഹമ്മലി ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News