വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും കാറും കവര്‍ന്ന കേസ്: പ്രധാന പ്രതിയടക്കം എട്ടുപേര്‍ അറസ്റ്റില്‍
ഒക്ടോബര്‍ 29നാണ് ചാലിശ്ശേരി സ്വദേശിയും ചങ്ങരംകുളത്തെ അടക്കവ്യാപാരിയുമായ തോഴത്ത് ഷിജോയിയെയും സുഹൃത്ത് പാളിക്കാട്ടില്‍ ഖാദറിനെയും മുഖ്യപ്രതികളിലൊരാളുംഴ ആല്‍ബം സംവിധായകനുമായ ഷഹീര്‍ഷായുടെയും നവാസിന്റേയും നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയത്.
ചങ്ങരംകുളം: ചാലിശ്ശേരി സ്വദേശിയായ അടക്കവ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് 22 പവന്‍ സ്വര്‍ണവും കാറും കവര്‍ന്ന സംഭവത്തില്‍ പ്രധാന പ്രതിയടക്കം എട്ടുപേര്‍ അറസ്റ്റില്‍.
ഒറ്റപ്പിലാവ് സ്വദേശിയും വെളിയംകോട്ട് താമസക്കാരനുമായ വെളുത്തെംപാട്ട് നവാസ് (37), മാറഞ്ചേരി പരിച്ചകം സ്വദേശി പള്ളിത്താഴത്ത് ഷഹീര്‍ ഷാ (32), ഒറ്റപ്പാലം കണ്ണിയാംപുറം സ്വദേശി ചാത്തന്‍പിലാക്കല്‍ വിഷ്ണു എന്ന സല്‍മാന്‍ (32), മാറഞ്ചേരി പരിച്ചകം സ്വദേശി പള്ളിപ്പറമ്പില്‍ അഷ്‌കര്‍ (38), തൃശൂര്‍ പുത്തന്‍പീടിക തച്ചാട്ട് വീട്ടില്‍ സുജിത്ത് (27), പെരുമ്ബിലാവ് തിപ്പിലശ്ശേരി സ്വദേശി വലിയപീടികയില്‍ അജ്മല്‍ (24), പടിഞ്ഞാറങ്ങാടി കല്ലടത്തൂര്‍ ചോറ് വളപ്പില്‍ സോമരാജന്‍ (47), ഒറ്റപ്പാലം കണ്ണിയാംപുറം സ്വദേശി പാറക്കല്‍ ജിഷ്ണു (27) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം ഒരുമാസം നീണ്ട അന്വേഷണത്തില്‍ വലയിലാക്കിയത്.
ഒക്ടോബര്‍ 29നാണ് ചാലിശ്ശേരി സ്വദേശിയും ചങ്ങരംകുളത്തെ അടക്കവ്യാപാരിയുമായ തോഴത്ത് ഷിജോയിയെയും സുഹൃത്ത് പാളിക്കാട്ടില്‍ ഖാദറിനെയും മുഖ്യപ്രതികളിലൊരാളുംഴ ആല്‍ബം സംവിധായകനുമായ ഷഹീര്‍ഷായുടെയും നവാസിന്റേയും നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയത്.
ആല്‍ബത്തില്‍ അഭിനയിക്കാനെന്ന വ്യാജേനയായിരുന്നു ഇത്. അണ്ണക്കമ്പാട്ടെ ലോഡ്ജിലെത്തിച്ചശേഷം ഇരുപതോളം പേരടങ്ങിയ സംഘം ഭീഷണിപ്പെടുത്തുകയും ഷിജോയിയെ കെട്ടിയിട്ട് മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് മയക്കുഗുളിക നല്‍കി വയനാട്ടിലേക്ക് തട്ടിക്കൊണ്ടുപോയി.
ഇവരുടെ പക്കലുണ്ടായിരുന്ന 22 പവന്‍ സ്വര്‍ണം, ഡയമണ്ട് മോതിരം, വാച്ച്, ആഡംബരക്കാര്‍ തുടങ്ങിയവ കവര്‍ന്നശേഷം അഞ്ചു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് നാട്ടിലെത്തിച്ച് ഇറക്കിവിടുകയായിരുന്നു. തൃശൂര്‍ റേഞ്ച് ഡിഐജി കെ സുരേന്ദ്രന്റെയും മലപ്പുറം എസ്പിയു അബ്ദുല്‍കരീമിന്റെയും മേല്‍നോട്ടത്തില്‍ തിരൂര്‍ ഡിവൈഎസ്പി സുരേഷ്ബാബുവിന്റെയും ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തിലുമുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.
എസ്‌ഐമാരായ വിജിത്ത്, ഹരിഹരസൂനു, എഎസ്‌ഐ ശ്രീലേഷ്, എഎസ്‌ഐ സജീവ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ, ഉദയകുമാര്‍, അരുണ്‍ ചോലക്കല്‍, തിരൂര്‍ ഡിവൈഎസ്പി സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ പ്രമോദ്, എഎസ്‌ഐ ജയപ്രകാശ്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ രാജേഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.