'ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകള്‍ തകര്‍ക്കും';ബിജെപി എംഎല്‍എയുടെ വിവാദ പരാമര്‍ശത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കാരണം കാണിക്കല്‍ നോട്ടിസ്
നിരന്തരം വര്‍ഗീയ പരാമര്‍ശം നടത്തുന്ന എംഎല്‍എയാണ് രാജാസിങ്. കര്‍ണാടകയില്‍ ഹിജാബ് വിവാദത്തിനിടെ, രാജ്യത്തുടനീളം തല മറയ്ക്കുന്ന വസ്ത്രം നിരോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു
ലഖ്‌നൗ:യുപി സംസ്ഥാന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയതിന് തെലങ്കാന ബിജെപി എംഎല്‍എ ടി രാജ സിങ്ങിന് കാരണം കാണിക്കല്‍ നോട്ടിസയച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍.ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകള്‍ തകര്‍ക്കുമെന്നായിരുന്നു വീഡിയോയിലൂടെ എംഎല്‍എയുടെ ഭീഷണി.എംഎല്‍എയുടെ ഈ പരാമര്‍ശം പെരുമാറ്റച്ചട്ട മാര്‍ഗരേഖയുടെ ലംഘനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലയിരുത്തി.
ചൊവ്വാഴ്ചയാണ് വിവാദ വിഡിയോ പുറത്തിറക്കിയത.'്ബിജെപിക്ക് വോട്ട് ചെയ്യാത്തവരോട് ഞാനിത് പറയുകയാണ്. യോഗി ജിയുടെ പക്കല്‍ ആയിരക്കണക്കിന് ബുള്‍ഡോസറുകള്‍ ഉണ്ട്. തfരഞ്ഞെടുപ്പിന് ശേഷം യോഗിജിക്ക് വോട്ട് ചെയ്യാത്തവരെ കണ്ടെത്തും. ബുള്‍ഡോസറുകള്‍ എന്ത് ആവശ്യത്തിനാണ് ഉപയോഗിക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. യോഗി ജി വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കാത്ത ഉത്തര്‍പ്രദേശിലെ വഞ്ചകരോട് ഞാന്‍ പറയുകയാണ്, നിങ്ങള്‍ക്ക് ഉത്തര്‍പ്രദേശില്‍ ജീവിക്കണമെങ്കില്‍ 'യോഗി യോഗി' എന്ന് വിളിക്കണം. അല്ലെങ്കില്‍ സംസ്ഥാനം വിട്ട് ഓടിപ്പോകണം' എംഎല്‍എ വfഡിയോയില്‍ പറഞ്ഞു.
ഈ പരാമര്‍ശം മാതൃകാ പെരുമാറ്റച്ചട്ടം, 1951 ലെ ജനപ്രാതിനിധ്യ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 സി എന്നിവയുടെ ലംഘനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. ഹാസ്യനടന്റെ വാക്കുകളാണ് രാജാസിങ് പറയുന്നതെന്ന് തെലങ്കാന ഐടി മന്ത്രി കെ താരക രാമറാവു പരിഹസിച്ചു.നിരന്തരം വര്‍ഗീയ പരാമര്‍ശം നടത്തുന്ന എംഎല്‍എയാണ് രാജാസിങ്. കര്‍ണാടകയില്‍ ഹിജാബ് വിവാദത്തിനിടെ, രാജ്യത്തുടനീളം തല മറയ്ക്കുന്ന വസ്ത്രം നിരോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കശ്മീരിലെ മുസ്‌ലിംങ്ങളെ രാജ്യദ്രോഹികളെന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു.