വൈദ്യുതി സര്‍ചാര്‍ജ് ജനുവരിയിലും തുടരും

Update: 2024-12-31 17:16 GMT

തിരുവനന്തപുരം: വൈദ്യുതി സര്‍ചാര്‍ജ് ജനുവരിയിലും തുടരും. യൂണിറ്റിന് 19 പൈസയാണ് സര്‍ചാര്‍ജ്. പത്തുപൈസയ്ക്ക് പുറമേ നിലവിലുള്ള 9 പൈസ സര്‍ചാര്‍ജ് 17 പൈസയാക്കണമെന്ന കെഎസ്ഇബിയുടെ ആവശ്യം അംഗീകരിച്ചില്ല. കെഎസ്ഇബി. സ്വമേധയാ നിശ്ചയിച്ച 10 പൈസയും റെഗുലേറ്ററി കമ്മിഷന്‍ അനുവദിച്ച ഒന്‍പത് പൈസയുമാണ് ഇപ്പോള്‍ സര്‍ച്ചാര്‍ജ്. ഇന്ധനവില കൂടുന്നതുമൂലം താപവൈദ്യുതി വാങ്ങുന്നതിനുള്ള ചെലവില്‍ താത്കാലികമായുണ്ടാവുന്ന വര്‍ധനയാണ് സര്‍ചാര്‍ജിലൂടെ ഈടാക്കുന്നത്.




Tags:    

Similar News