തെരുവുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു

Update: 2025-01-03 16:46 GMT

ആലപ്പുഴ: തെരുവുനായയുടെ കടിയേറ്റ വയോധിക പേവിഷബാധ മൂലം മരിച്ചു. ചേര്‍ത്തല കടക്കരപ്പള്ളി പഞ്ചായത്തിലെ വടക്കേ കണ്ടത്തില്‍ ലളിത(63)യാണ് മരിച്ചത്. ഏതാനും ദിവസം മുമ്പ് ലളിത വീട്ടുമുറ്റത്തിരുന്ന് മീന്‍ വെട്ടുമ്പോള്‍ ചെറിയ തെരുവുപട്ടി കടിച്ചിരുന്നു. കുഞ്ഞു പട്ടിയായതിനാല്‍ റാബീസ് കുത്തിവെപ്പെടുത്തില്ല. എന്നാല്‍, വ്യാഴാഴ്ച പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു.

തുടര്‍ന്ന് തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റെഫര്‍ ചെയ്തു. പക്ഷേ, ജീവന്‍ രക്ഷിക്കാനായില്ല. ലളിതയുടെ മരണത്തെ തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നവര്‍ക്ക് പേവിഷ പ്രതിരോധ വാക്‌സിന്‍ നല്‍കി. ലളിതയെ കടിച്ച തെരുവുനായയെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പ്രദേശത്തെ നാല്‍പതോളം നായ്ക്കളെ പിടികൂടി വാക്‌സിന്‍ കുത്തിവച്ചു.

Tags:    

Similar News