തീവ്രവാദ ബന്ധമാരോപിച്ച് ചെന്നൈയില്‍ മുസ്‌ലിം വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തു
വിദേശ രാജ്യങ്ങളിലെ തീവ്രവാദ സംഘങ്ങളുമായി അന്‍വര്‍ അലി തുടര്‍ച്ചയായി ഫോണില്‍ ബന്ധപ്പെടാറുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം അറിയിച്ചതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലിസ് പറഞ്ഞു.
ചെന്നൈ: തീവ്രവാദ ബന്ധമുണ്ടെന്നാരോപിച്ച് തമിഴ്‌നാട്ടില്‍ മുസ്‌ലിം വിദ്യാര്‍ഥിയെ കസ്റ്റഡിയില്‍ എടുത്തു. എഞ്ചിനിയറിങ് വിദ്യാര്‍ഥിയായ 22കാരന്‍ അന്‍വര്‍ അലിയെയാണ് തമിഴ്‌നാട് പോലിസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് പോലിസ് വിശദീകരണം.
വിദേശ രാജ്യങ്ങളിലെ തീവ്രവാദ സംഘങ്ങളുമായി അന്‍വര്‍ അലി തുടര്‍ച്ചയായി ഫോണില്‍ ബന്ധപ്പെടാറുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം അറിയിച്ചതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലിസ് പറഞ്ഞു. തിരുപ്പത്തൂര്‍ സ്വദേശിയാണ് അന്‍വര്‍ അലി.
തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പോലിസാണ് ശനിയാഴ്ച അതിരാവിലെ അന്‍വര്‍ അലിയെ കസ്റ്റഡിയിലെടുത്തത്. തിരുപ്പത്തൂര്‍ ആമ്പൂരിലെ വീട്ടിലെത്തിയാണ് സംഘം യുവാവിനെ കസ്റ്റഡിയിലെടുത്തത്. അന്‍വര്‍ അലിയുടെ രണ്ട് മൊബൈല്‍ ഫോണുകളും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്.