നടന്നത് ഓപണ്‍ വോട്ടാണെന്ന വാദം ആവര്‍ത്തിച്ച് ഇ പി ജയരാജന്‍
സര്‍ക്കാര്‍ വിഷയത്തില്‍ പ്രതിക്കൂട്ടിലല്ലെന്നും സര്‍ക്കാരിതില്‍ കക്ഷിയല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നം തിരഞ്ഞെടുപ്പ് കമ്മീഷനും വോട്ടര്‍മാരും തമ്മിലുള്ളതാണെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.ഏതെങ്കിലും ബൂത്ത് ഏജന്റ് തിരഞ്ഞെടുപ്പ് സമയത്തോ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷമോ പരാതിപ്പെട്ടിട്ടുണ്ടോ എന്നും മന്ത്രി ചോദിച്ചു.
തിരുവനന്തപുരം: കാസര്‍കോട് മണ്ഡലത്തിലെ പിലാത്തറയില്‍ കള്ളവോട്ട് നടന്നുവെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ സ്ഥിരീകരിച്ചതിനു പിന്നാലെ നടന്നത് ഓപ്പണ്‍ വോട്ടാണെന്ന വാദം ആവര്‍ത്തിച്ച് മന്ത്രി ഇ പി ജയരാജന്‍.
സര്‍ക്കാര്‍ വിഷയത്തില്‍ പ്രതിക്കൂട്ടിലല്ലെന്നും സര്‍ക്കാരിതില്‍ കക്ഷിയല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നം തിരഞ്ഞെടുപ്പ് കമ്മീഷനും വോട്ടര്‍മാരും തമ്മിലുള്ളതാണെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.ഏതെങ്കിലും ബൂത്ത് ഏജന്റ് തിരഞ്ഞെടുപ്പ് സമയത്തോ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷമോ പരാതിപ്പെട്ടിട്ടുണ്ടോ എന്നും മന്ത്രി ചോദിച്ചു.
ഓപ്പണ്‍ വോട്ട് ചെയ്തതാണെന്ന് സ്ത്രീകള്‍ തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അവര്‍ നിയമനടപടിക്ക് പോവുകയാണ്. മാധ്യമ പ്രവര്‍ത്തകനെതിരേയും വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമത്തിനെതിരേയും നിയമ നടപടിക്ക് ആ സ്ത്രീകള്‍ പോവുകയാണെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി.
കാസര്‍കോട് മണ്ഡലത്തിലെ പിലാത്തറയിലേത് ഓപ്പണ്‍ വോട്ടാണെന്ന വാദം തള്ളി നടന്നത് കള്ളവോട്ട് തന്നെയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ സ്ഥിരീകരിച്ചിച്ചിരുന്നു.