ആഫ്രിക്കക്ക് 1.5 കോടി കൊവിഡ് വാക്‌സിന്‍ ഡോഡുകള്‍ വാഗ്ദാനം ചെയ്ത് ഉര്‍ദുഗാന്‍
ആഫ്രിക്കയില്‍ വാക്‌സിനേഷന്‍ നിരക്ക് ഇപ്പോഴും കുറവായത് മാനവരാശിക്ക് കളങ്കമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ആങ്കറ: ആഫ്രിക്കയിലേക്ക് സംഭാവനയായി 15 ദശലക്ഷം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ തന്റെ രാജ്യം അയക്കുമെന്ന് ഇസ്താംബൂളില്‍ നടന്ന ആഫ്രിക്കന്‍ തലവന്മാരുടെ ഉച്ചകോടിയില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ആഫ്രിക്കയില്‍ വാക്‌സിനേഷന്‍ നിരക്ക് ഇപ്പോഴും കുറവായത് മാനവരാശിക്ക് കളങ്കമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
'കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുന്നതില്‍ ആഫ്രിക്കയോട് കാണിക്കുന്ന ആഗോള അനീതിയെയും ആഫ്രിക്കയ്‌ക്കെതിരായ അന്യായമായ ഇടപെടലിനെക്കുറിച്ചും തങ്ങള്‍ക്കറിയാം' -ഉര്‍ദുഗാന്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
ആഫ്രിക്കയിലെ ജനസംഖ്യയുടെ ആറ് ശതമാനം മാത്രമേ വാക്‌സിനേഷന്‍ എടുത്തിട്ടുള്ളൂ എന്നത് മാനവരാശിക്ക് അപമാനകരമാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
16 ആഫ്രിക്കന്‍ സംസ്ഥാനങ്ങളില്‍ രാജ്യങ്ങളില്‍നിന്നുള്ള രാഷ്ട്രത്തലവന്മാരും 102ലധികം മന്ത്രിമാരും ആഫ്രിക്കന്‍ യൂനിയന്റെയും പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളിലെ സാമ്പത്തിക സമൂഹത്തിന്റെയും പ്രതിനിധികളും ഇസ്താംബൂളില്‍ നടന്ന ഉച്ചകോടിയില്‍ പങ്കെടുത്തു.
തുര്‍ക്കി ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള സാമ്പത്തിക സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ വ്യാപാരം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്താംബൂളില്‍ ഉച്ചകോടി നടന്നത്. തുര്‍ക്കിയും ആഫ്രിക്കയും തമ്മിലുള്ള വ്യാപാരം കഴിഞ്ഞ 20 വര്‍ഷത്തിനിടെ 5.4 ബില്യണ്‍ ഡോളറില്‍ നിന്ന് 25.3 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്.