മൊഫിയ പര്‍വീന്റെ ആത്മഹത്യ: സി ഐയെ പ്രതിചേര്‍ത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് മാതാപിതാക്കള്‍

മൊഫിയയുടെ ആത്മഹത്യ കുറിപ്പിലും സി ഐക്കെതിരെ നടപടി വേണമെന്ന് എഴുതിയിട്ടുണ്ട്.ആത്മഹത്യ കുറിപ്പ് മരണ മൊഴി തന്നെയാണ്.ഭര്‍തൃവീട്ടിലെ പീഡനത്തിനെതിരെ പരാതിയുമായി നീതി തേടിയാണ് പോലിസ് സ്‌റ്റേഷനില്‍ മൊഫിയ ചെന്നത്.സി ഐ സുധീറിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് മൊഫിയയുടെആത്മഹത്യയ്ക്ക് കാരണം.സി ഐ സുധീറിനെ ഒഴിവാക്കിക്കൊണ്ടുള്ള കുറ്റപത്രം അംഗീകരിക്കില്ല

Update: 2022-01-19 05:38 GMT

കൊച്ചി:ആലുവയില്‍ നിയമവിദ്യാര്‍ഥിനി മൊഫിയ പര്‍വീന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സി ഐ സുധീറിനെ പോലിസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കില്‍ അതംഗീകരിക്കില്ലെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും മൊഫിയയുടെ മാതാപിതാക്കള്‍.

സി ഐ സുധീറിനെ കുറ്റപത്രത്തില്‍ പോലിസ് പ്രതിചേര്‍ത്തിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.തെളിവില്ലെന്നാണത്രെ പറയുന്നത്.സ്‌റ്റേഷനിലെയും സി ഐയുടെയും മുറിയിലെയും സി സിടിവി കാമറ നോക്കിയാല്‍ തങ്ങളെ സി ഐ ആക്ഷേപിച്ചതും പറഞ്ഞതുമെല്ലാം വ്യക്തമാകും.മൊഫിയയുടെ ആത്മഹത്യ കുറിപ്പിലും സി ഐക്കെതിരെ നടപടി വേണമെന്ന് എഴുതിയിട്ടുണ്ട്.സി ഐ സുധീറിനെ പ്രതിചേര്‍ത്തില്ലെങ്കില്‍ കോടതിയെ സമീപിക്കേണ്ടി വരും.മൊഫിയയുടെ ആത്മഹത്യ കുറിപ്പ് മരണ മൊഴി തന്നെയാണ്.

ആത്മഹത്യ കുറിപ്പില്‍ കൃത്യമായി മൊഫിയ വ്യക്തമാക്കിയിട്ടുണ്ട്.അത്തരം സാഹചര്യത്തില്‍ സി ഐ സുധീറിനെ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയ സാഹചര്യം എന്തെന്ന് അറിയില്ല.സി ഐ ക്കെതിരെ വകുപ്പു തല അന്വേഷണവും സ്ഥലമാറ്റ നടപടിയും പോര.മറ്റു പ്രതികള്‍ക്കൊപ്പം സി ഐ സുധീറും പ്രതിയാകേണ്ട ആളാണെന്നും മാതാപിതാക്കള്‍ പറഞ്ഞു.ഭര്‍തൃവീട്ടിലെ പീഡനത്തിനെതിരെ പരാതിയുമായി നീതി തേടിയാണ് മൊഫിയ പോലിസ് സ്‌റ്റേഷനില്‍ ചെന്നത്.സി ഐ സുധീറിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് മൊഫിയയുടെആത്മഹത്യയ്ക്ക് കാരണം.സി ഐ സുധീറിനെ ഒഴിവാക്കിക്കൊണ്ടുള്ള കുറ്റപത്രം അംഗീകരിക്കില്ലെന്നും മൊഫിയയുടെ മാതാപിതാക്കള്‍ പറഞ്ഞു.

മൊഫിയ പര്‍വീന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇന്നലെയാണ് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.മൊഫിയയുടെ ഭര്‍ത്താവ് സുഹൈല്‍, സുഹൈലിന്റെ മാതാപിതാക്കളായ യൂസഫ്,റുഖിയ എന്നിവരാണ് പ്രതികള്‍.സ്ത്രീധന പീഡനം,ആത്മഹത്യ പ്രേരണ, അടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുത്തിയിരിക്കുന്നത്.മൊഫിയയുടെ ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശിച്ചിരുന്ന അന്നത്തെ സി ഐ സുധീറിനെ കേസില്‍ പ്രതിയാക്കിയിട്ടില്ല.കഴിഞ്ഞ നവംബര്‍ 22 നാണ് മൊഫിയ  വീട്ടില്‍ ജീവനൊടുക്കിയത്.തുടര്‍ന്ന് സി ഐ ക്കെതിരെ നടപടിയാവശ്യപ്പെട്ട് ജനപ്രതിനിധികളുടെയും യുഡിഎഫ്, കോണ്‍ഗ്രസ് അടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടത്തിയ ശക്തമായ സമരം നടത്തിയിരുന്നു. തുടര്‍ന്ന് സി ഐ സുധീറിനെ സ്ഥലം മാറ്റിയെങ്കിലും യുഡിഎഫ് പിന്മാറാന്‍ തയ്യാറാകാതെ വന്നതോടെ സസ്‌പെന്റു ചെയ്തിരുന്നു. തുടര്‍ന്നാണ് സമരം അവസാനിച്ചത്.

Tags:    

Similar News