അങ്കമാലിയില്‍ കോടികളുടെ മയക്ക് മരുന്ന് വേട്ട

ചേര്‍ത്തല വാരനാട്ട് വടക്കേവിള ശിവപ്രസാദ് (ശ്യാം -29 ), തളിപ്പറപ്പ് മന്ന സി കെ ഹൗസില്‍ ആബിദ് (33) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. അഇവരില്‍ നിന്നും രണ്ടു കിലോയോളം എംഡിഎംഎ മയക്ക് മരുന്ന് പിടിച്ചെടുത്തു

Update: 2021-06-05 15:55 GMT

കൊച്ചി: അങ്കമാലിയില്‍ കോടികളുടെ മയക്കുമരുന്നുവേട്ട. അങ്കമാലി കറുകുറ്റിയില്‍ രണ്ടു കിലോയോളം എംഡിഎം.എ മയക്കുമരുന്നുമായി രണ്ടു പേരെ എറണാകുളം റൂറല്‍ പോലിസ് പിടികൂടി. ചേര്‍ത്തല വാരനാട്ട് വടക്കേവിള ശിവപ്രസാദ് (ശ്യാം -29 ), തളിപ്പറപ്പ് മന്ന സി കെ ഹൗസില്‍ ആബിദ് (33) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇവരില്‍ നിന്ന് രണ്ടു കിലോയോളം എംഡിഎംഎ പിടികൂടിയതായി പോലിസ് പറഞ്ഞു.

രാജ്യാന്തര മാര്‍ക്കറ്റില്‍ കോടികള്‍ വിലവരും. ചെന്നൈയില്‍ നിന്നും കൊണ്ടുവന്നതാണിത്. എസ്പി കാര്‍ത്തിക്കിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനവും പിടികൂടിയിട്ടുണ്ട്. കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് വില്‍പനയ്ക്കായി കൊണ്ടുവന്നതാണിതെന്ന് പോലിസ് പറഞ്ഞു. മുനമ്പം കുഴുപ്പിള്ളിയില്‍ വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയാണ് സംഘം. സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കു മരുന്നു വേട്ടകളിലൊന്നാണിത്. എ ഡിഎസ്പി എസ് മധുസൂദനന്‍, ഡിവൈഎസ്പി മാരായ കെ അശ്വകുമാര്‍, ടി എസ് സിനോജ്, എസ് ഐ കെ അജിത്ത്, ഡാന്‍സാഫ് ടീം എന്നിവരും അടങ്ങുന്ന സംഘമാണ് അന്വേഷണത്തിനുണ്ടായിരുന്നത്.

Tags:    

Similar News