കളമശ്ശേരിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിടയില്‍ മണ്ണിടിഞ്ഞു;അഞ്ചു തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നു

കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപം നിര്‍മ്മാണം സ്വകാര്യ ബിസിനസ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഇലക്ട്രോണിക്‌സ് സിറ്റിയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി കുഴിയെടുക്കുന്നതിനിടയിലാണ് മണ്ണിടിഞ്ഞ് വീണതെന്നാണ് പ്രാഥമിക വിവരം.ഏഴു തൊഴിലാളികളാണ് ഇവിടെ അപകട സമയത്തുണ്ടായിരുന്നതെന്നാണ് വിവരം.രണ്ടു പേരെ രക്ഷപെടുത്തി കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി

Update: 2022-03-18 10:19 GMT

കൊച്ചി:കളമശ്ശേരിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിടയില്‍ മണ്ണിടിഞ്ഞു; ഇടിഞ്ഞു വീണ മണ്ണിനിടയില്‍ അഞ്ചു തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നു.ഫയര്‍ഫോഴ്‌സിന്റെയും പോലിസിന്റെയും നേതൃത്വത്തില്‍ ഇവരെ രക്ഷിക്കാനായുള്ള ശ്രമം നടക്കുകയാണ്. കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപം സ്വകാര്യ ബിസിനസ് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഇലക്‌ട്രോണിക് സിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നുണ്ട്.

കെട്ടിട നിര്‍മ്മാണത്തിന്റെ ഭാഗമായി കുഴിയെടുക്കുന്നതിനിടയിലാണ് തൊഴിലാളികളുടെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീണതെന്നാണ് പ്രാഥമിക വിവരം.ഏഴു തൊഴിലാളികളാണ് ഇവിടെ അപകട സമയത്തുണ്ടായിരുന്നതെന്നാണ് വിവരം.രണ്ടു പേരെ രക്ഷപെടുത്തി കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തിരുന്നതെന്നാണ് അറിയുന്നത്. ജെസിബി ഉപയോഗിച്ച് മണ്ണു മാറ്റുന്ന ജോലികള്‍ നടക്കുകയാണ്.

Tags:    

Similar News