കൊച്ചിയില്‍ ഒന്നര വയസുള്ള കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്നു; മുത്തശ്ശിയുടെ സുഹൃത്ത് പിടിയില്‍

അങ്കമാലി കോടിശ്ശേരിയിലുള്ള സജീവ് എന്നയാളുടെ ഒരുവയസും എട്ടുമാസവും മാത്രം പ്രായമുള്ള നോറ മരിയ ആണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് സജീവിന്റെ അമ്മയായ 50 വയസുള്ള സിപ്‌സിയുടെ സുഹൃത്ത് പള്ളുരുത്തി സ്വദേശി ബിനോയ് (28) എന്നയാളെ പോലിസ് അറസ്റ്റു ചെയ്തു.

Update: 2022-03-09 12:22 GMT

കൊച്ചി: എറണാകുളം കലൂരില്‍ ഒന്നര വയസുള്ള കുഞ്ഞിനെ ഹോട്ടല്‍ മുറിയില്‍ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ മുത്തശ്ശിയുടെ സുഹൃത്ത് പോലിസ് പിടിയില്‍.അങ്കമാലി കോടിശ്ശേരിയിലുള്ള സജീവ് എന്നയാളുടെ ഒരുവയസും എട്ടുമാസവും മാത്രം പ്രായമുള്ള നോറ മരിയ ആണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് സജീവിന്റെ അമ്മയായ 50 വയസുള്ള സിപ്‌സിയുടെ സുഹൃത്ത് പള്ളുരുത്തി സ്വദേശി ബിനോയ് (28) എന്നയാളെ പോലിസ് അറസ്റ്റു ചെയ്തു.

കലൂരിലെ ഹോട്ടല്‍ മുറിയില്‍ വെച്ചാണ് സംഭവം.ശനിയാഴ്ചയാണ് സിപ്‌സിയും ബിനോയിയും രണ്ടു കുട്ടികള്‍ക്കൊപ്പം എത്തി കലൂരിലെ ഹോട്ടലില്‍ മുറിയെടുത്തത്.ഭാര്യയും ഭര്‍ത്താവുമാണെന്ന് പറഞ്ഞാണ് ഇവര്‍ മുറിയെടുത്തതെന്നാണ് ഹോട്ടല്‍ അധികൃതര്‍ പറയുന്നത്.ഞായറാഴ്ച ഹോട്ടലില്‍ തന്നെ ഇവര്‍ താമസിച്ചിച്ചു,തിങ്കളാഴ്ച അര്‍ധ രാത്രിയോടടുത്താണ് സംഭവവുണ്ടായത്.കുട്ടി ഛര്‍ദ്ദിച്ചുവെന്നും ആശുപത്രിയില്‍ എത്തിക്കണമെന്നും പറഞ്ഞ് നോറ മരിയയെ തോളിലിട്ട് മറ്റേ കുട്ടിയെയും കൂട്ടി സിപ്‌സിഹോട്ടല്‍ റിസപ്ഷനില്‍ എത്തി.തുടര്‍ന്ന് ഉടന്‍ തന്നെ സമീപത്ത ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചു. പാലു കൊടുത്തപ്പോള്‍ കുഞ്ഞിന്റെ ശിരസില്‍ കയറിയാതാണെന്നാണ് ഇവര്‍ പറഞ്ഞത്.

എന്നാല്‍ പരിശോധനയില്‍ സംശയം തോന്നിയതോടെ ആശുപത്രി അധികൃതര്‍ പോലിസില്‍ വിവരമറിയിച്ചു.തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയതില്‍ ശ്വാസകോശത്തിലടക്കം വെള്ളം നിറഞ്ഞതായി കണ്ടെത്തിയതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്.തുടര്‍ന്ന് പോലിസ് നടത്തിയ ചോദ്യം ചെയ്യലില്‍ ബക്കറ്റിലെ വെള്ളത്തില്‍ മുക്കികൊലപ്പെടുത്തിയെന്ന് ബിനോയ് പോലിസിനോട് സമ്മതിച്ചു.സംഭവത്തിന് മുമ്പ് രാത്രിയില്‍ ബിനോയിയും സിപ്‌സിയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി.

തുടര്‍ന്ന് രണ്ടു കുട്ടികളെയും ബിനോയിയെയും മുറിയില്‍ ആക്കിയതിനു ശേഷം സിപ്‌സി പുറത്തേയ്ക്ക്് പോയി.അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ കുഞ്ഞ് ഛര്‍ദ്ദിച്ചുവെന്ന് പറഞ്ഞ് ബിനോയ് സിപിസിയെ ഫോണില്‍ വിളിച്ചു പറഞ്ഞു.ഉടന്‍ തന്നെ ഇവര്‍ ഓട്ടോയില്‍ തിരികെയെത്തിയതിനു ശേഷം കുഞ്ഞിനെയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്നു. എന്നാല്‍ ബിനോയ് ഇവര്‍ക്കൊപ്പം ആശുപത്രിയിലേക്ക് പോയിരുന്നില്ല.സജീവ് ബൈക്കപകടത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലാണ്.കുഞ്ഞിന്റെ മാതാവ് വിദേശത്താണ്.രണ്ടു കുട്ടികളും സിപ്‌സിക്കൊപ്പമാണ് താമസിക്കുന്നത്.

Tags:    

Similar News