തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ഉമാ തോമസ് യുഡി എഫ് സ്ഥാനാര്‍ഥി; കെപിസിസിയുടെ തീരുമാനം ഹൈക്കമാന്‍ഡ് അംഗീകരിച്ചു
തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍,കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ യോഗം ചേര്‍ന്ന് മുതിര്‍ന്ന നേതാകളുമായടക്കം ചര്‍ച്ച ചെയ്താണ് ഉമാ തോമസിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്.തുടര്‍ന്ന് ഈ വിവരം ഹൈക്കമാന്‍ഡിന് കൈമാറുകയും ഹൈക്കമാന്‍ഡ് ഉമയുടെ പേര് അംഗീകരിക്കുകയുമായിരുന്നു
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ അന്തരിച്ച പി ടി തോമസിന്റെ ഭാര്യ ഉമാ തോമസ് തന്നെ യുഡി എഫ് സ്ഥാനാര്‍ഥി.ഉമാ തോമസിനെ സ്ഥാനാര്‍ഥിയാക്കിക്കൊണ്ടുള്ള കെപിസിസിയുടെ തീരുമാനം ഹൈക്കമാന്റ് അംഗിച്ചു.തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍,കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ യോഗം ചേര്‍ന്ന് മുതിര്‍ന്ന നേതാകളുമായടക്കം ചര്‍ച്ച ചെയ്താണ് ഉമാ തോമസിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്.തുടര്‍ന്ന് ഈ വിവരം ഹൈക്കമാന്‍ഡിന് കൈമാറുകയും ഹൈക്കമാന്‍ഡ് ഉമയുടെ പേര് അംഗീകരിക്കുകയുമായിരുന്നു.
തൃക്കാക്കരയില്‍ സീറ്റിനായി കോണ്‍ഗ്രസില്‍ തന്നെ നിരവധി പേര്‍ വടംവലി നടത്തിയതോടെ ഇതിനുള്ള പരിഹാരം കൂടിയായിട്ടാണ് ഒടുവില്‍ പി ടി തോമസിന്റെ ഭാര്യ ഉമാ തോമസിനെ തന്നെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചതെന്നാണ് വിവരം. പി ടി തോമസിനോടുള്ള മണ്ഡലത്തിന്റെ അനുകൂല വികാരവും ഭാര്യയായ ഉമാതോമസിന് സഹായമാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.പഴയകാല കെ എസ് യു പ്രവര്‍ത്തക കൂടിയാണ് ഉമാ തോമസ്. എറണാകുളം മഹാരാജാസില്‍ 1980-85 കാലയളവില്‍ പ്രീഡിഗ്രിയും ഡിഗ്രിയും പഠിച്ചു.82 ല്‍ കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ കെഎസ്‌യുവിന്റെ പാനലില്‍ വനിതാ പ്രതിനിധിയായി വിജയിച്ചു.84 ല്‍ കെഎസ്‌യുവിന്റെ പാനലില്‍ വൈസ് ചെയര്‍മാന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു.അന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റായിരുന്ന പി ടി തോമസിന്റെ ജീവിത സഖിയായി പില്‍ക്കാലത്ത് മാറി.
പി ടി തോമസ് അന്തരിച്ചതിനു ശേഷം ഏതാനും നാളുകള്‍ക്ക് മുമ്പ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍,കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എന്നിവര്‍ ഉമാ തോമസിനെ സന്ദര്‍ശിച്ച് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം ഇവര്‍ ഒദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് അടുത്തിടെ എറണാകുളത്ത് നടന്ന പ്രതിഷേധ പരിപാടിയില്‍ അപ്രതീക്ഷിതമായി ഉമാ തോമസ് പങ്കെടുത്തതോടെ ഉമാ തോമസ് തന്നെയായിരിക്കും സ്ഥാനാര്‍ഥിയെന്ന പ്രചരണം ശക്തമായിരുന്നു.