മസ്ജിദ് ഉദ്ഘാടനത്തിനായി എന്‍ഗിന്‍ അല്‍താന്‍ ദൂസ്യാതന്‍ പാകിസ്താന്‍ സന്ദര്‍ശിക്കുന്നു

ഇസ്‌ലാമാബാദിലെ ഒരു സ്വകാര്യ ഭവന പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി എന്‍ഗിനെ നിയമിച്ചതായും അദ്ദേഹം ഉടന്‍ പാകിസ്താന്‍ സന്ദര്‍ശിക്കുമെന്നും സോഷ്യല്‍ മീഡിയയെ ഉദ്ധരിച്ച് ഡെയ്‌ലി ജങ് ആണ് റിപോര്‍ട്ട് ചെയ്തത്.

Update: 2020-09-02 19:26 GMT

ഇസ്‌ലാമാബാദ്: ആഗോളതലത്തില്‍ വന്‍ ജനപ്രീതി നേടി മുന്നേറുന്ന ചരിത്ര പരമ്പരയായ ഡിറിലിസ്: എര്‍ത്തുറുലിലെ കേന്ദ്രകഥാപാത്രമായ എര്‍ത്തുറുലിനെ അവതരിപ്പിച്ച പ്രമുഖ തുര്‍ക്കി താരം എന്‍ഗിന്‍ അല്‍താന്‍ ദൂസ്യാതന്‍ ഉടന്‍ പാകിസ്താന്‍ സന്ദര്‍ശിക്കുമെന്ന് റിപോര്‍ട്ട്. രാജ്യതലസ്ഥാനമായ ഇസ്‌ലാമാബാദില്‍ ഒരു പള്ളിയുടെ ഉദ്ഘാടന കര്‍മ്മം അദ്ദേഹം നിര്‍വഹിക്കുമെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

ഇസ്‌ലാമാബാദിലെ ഒരു സ്വകാര്യ ഭവന പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി എന്‍ഗിനെ നിയമിച്ചതായും അദ്ദേഹം ഉടന്‍ പാകിസ്താന്‍ സന്ദര്‍ശിക്കുമെന്നും സോഷ്യല്‍ മീഡിയയെ ഉദ്ധരിച്ച് ഡെയ്‌ലി ജങ് ആണ് റിപോര്‍ട്ട് ചെയ്തത്. ഇക്കാര്യത്തില്‍ തുര്‍ക്കി താരം കരാര്‍ ഒപ്പുവച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭാര്യ നെസ്ലിസ അല്‍കോക്ലറിനൊപ്പം അടുത്തിടെ തന്റെ ആറാമത്തെ വിവാഹ വാര്‍ഷികം ആഘോഷിച്ച എന്‍ഗിന്‍ ഹൗസിങ് സൊസൈറ്റിയിലെ ബ്ലൂ മോസ്‌കിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും. ദൂസ്യാതന് പാകിസ്താന്‍ വിസ ലഭിച്ചതായും ഈ മാസം രാജ്യം സന്ദര്‍ശിക്കുമെന്നും ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

നാടക പരമ്പരയായ ഡിറിലിസ്: എര്‍ട്ടുഗ്രുല്‍ ഉര്‍ദു ഡബ്ബിംഗില്‍ സംപ്രേഷണം ആരംഭിച്ചതിന് ശേഷം പാകിസ്താനില്‍ എന്‍ഗിന്റെ ജനപ്രീതി കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഉസ്മാനിയ്യ ഖിലാഫത്ത് സ്ഥാപകന്‍ ഉസ്മാന്‍ ഒന്നാമന്റെ പിതാവായ എര്‍തുറുലിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച ചരിത്ര പരമ്പരയാണ് ഡിറിലിസ്: എര്‍ത്തുറുല്‍

Tags:    

Similar News