കോഴിക്കോട് മദ്യം കഴിച്ച് എസ്റ്റേറ്റ് തൊഴിലാളി മരിച്ചു, രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കൊളമ്പനൊപ്പം മദ്യം കഴിച്ച ഗോപാലന്‍, നാരായണന്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Update: 2019-06-28 17:15 GMT

കോഴിക്കോട്: കോടഞ്ചേരിയില്‍ മദ്യം കഴിച്ച തൊഴിലാളി മരിച്ചു. കൊയപ്പത്തൊടി എസ്‌റ്റേറ്റിലെ തൊഴിലാളിയായ കൊളമ്പന്‍ (60) ആണു മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കൊളമ്പനൊപ്പം മദ്യം കഴിച്ച ഗോപാലന്‍, നാരായണന്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണു ആശുപത്രിയില്‍നിന്ന് ലഭിക്കുന്ന വിവരം.

ആദിവാസി കോളനിയില്‍ താമസിക്കുന്നവരാണ് ഇവര്‍. ഇവര്‍ വിഷമദ്യമാണ് കഴിച്ചതെന്നാണ് പോലിസ് സംശയിക്കുന്നത്. എസ്‌റ്റേറ്റില്‍വച്ച് പണിക്കിടയില്‍ മൂവരും ഒരുമിച്ചാണ് മദ്യപിച്ചത്. ആദ്യം കൊളമ്പന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോവുംവഴിയാണ് നാരായണനും ഗോപാലനും അബോധാവസ്ഥയിലായത്. ഇവര്‍ക്ക് എവിടെനിന്നാണ് മദ്യം ലഭിച്ചതെന്നോ എന്ത് മദ്യമാണ് കഴിച്ചതെന്നോ വ്യക്തമായിട്ടില്ല. സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. 

Tags:    

Similar News