എത്യോപ്യന്‍ പട്ടണമായ ഡെസ്സി വിമത സൈന്യം 'പിടിച്ചെടുത്തു'

പട്ടണം ഇപ്പോഴും സര്‍ക്കാര്‍ നിയന്ത്രണത്തിലാണെന്ന് ഔദ്യോഗിക വക്താവ് പറഞ്ഞു

Update: 2021-10-30 19:38 GMT

ടിഗ്രേയുടെ അതിര്‍ത്തി പങ്കിടുന്ന അംഹാര മേഖലയിലെ തന്ത്രപ്രധാനമായ ഡെസ്സി പട്ടണം പിടിച്ചെടുത്തതായി വിമത വക്താവും നാട്ടുകാരും പറഞ്ഞതായി ടിഗ്രേയന്‍ സൈന്യം അറിയിച്ചു. എന്നാല്‍, എത്യോപ്യന്‍ സര്‍ക്കാര്‍ വക്താവ്, ടിഗ്രേയന്‍ പോരാളികള്‍ ഡെസ്സി പിടിച്ചെടുത്തു എന്ന വാര്‍ത്ത നിഷേധിച്ചു.പട്ടണം ഇപ്പോഴും സര്‍ക്കാര്‍ നിയന്ത്രണത്തിലാണെന്ന് ഔദ്യോഗിക വക്താവ് പറഞ്ഞു. പട്ടണത്തിന്റെ ചില ഭാഗങ്ങളില്‍ കനത്ത പോരാട്ടത്തെയും വൈദ്യുതി തടസ്സത്തെയും തുടര്‍ന്ന് സര്‍ക്കാര്‍ സൈന്യം ശനിയാഴ്ച പിന്‍വാങ്ങിയതായി താമസക്കാര്‍ എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

 'വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ എത്യോപ്യന് സൈനികര്‍ പ്രദേശത്തുനിന്ന് പിന്തിരിയാന്‍ തുടങ്ങി,' തന്റെ പേര് പറയാന്‍ വിസമ്മതിച്ച ഡെസ്സി നിവാസിയായ യുവാവ് പറഞ്ഞു. ടിഗ്രേയന്‍ വിമതര്‍ നഗരത്തില്‍ പ്രവേശിച്ചു കഴിഞ്ഞുവെന്നും എവിടെയും എത്യോപ്യന്‍ നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സ് സൈനികരെ കാണാനില്ലെന്നും മറ്റൊരു പ്രദേശവാസി വെളിപ്പെടുത്തി. ടിഗ്രേയന്‍ പോരാളികള്‍ ഡെസ്സിയില്‍ നിന്ന് സര്‍ക്കാര്‍ സേനയെ തള്ളികോംബോല്‍ച്ച പട്ടണത്തിലേക്ക് പ്രവേശിച്ചതായി ടിഗ്രേയന്‍ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ടിന്റെ (ടിപിഎല്‍എഫ്) വക്താവ് ഗെറ്റച്യൂ റെഡ് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് അജ്ഞാത സ്ഥലത്തുനിന്ന് സാറ്റലൈറ്റ് ഫോണ്‍ സംഭാഷണത്തിലൂടെ വെളിപ്പെടുത്തി. വിമത പോരാളികള്‍ നിരവധി എത്യോാപ്യന് സൈനികരെ പിടികൂടിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News